Latest News
Loading...

പാലാ ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാഡമി ഗ്രാന്‍ഡ് റീഓപ്പണിംഗ് ഞായറാഴ്ച

മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തന്‍ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ കേന്ദ്രമായ പാലായില്‍ ടാലെന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയുടെ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ നവീകരിച്ച പുതിയ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 03:00 മണിക്ക് പ്രശസ്ത സിനിമ താരവും സംവിധായകനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും. മേരി ജോസ് മറ്റത്തിലിന്റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച മറ്റത്തില്‍ മേരി ആര്‍ക്കേഡ് ബില്‍ഡിങ്ങിന്റെ വെഞ്ചരിപ്പ് കര്‍മ്മം റവ.ഫാ ഡോ ജോസഫ് മലേപ്പറമ്പില്‍ നിര്‍വഹിക്കും. 

വാർത്താ സമ്മേളനം : Facebook

ബില്‍ഡിങ്ങിന്റെ ഉദ്ഘാടനകര്‍മ്മം ജോസ് കെ മാണി എം.പി നിര്‍വഹിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീ മാണി സി കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യ പ്രഭാഷണവും ലക്കി ഡ്രോ ഉദ്ഘാടനം പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജും നിര്‍വഹിക്കും. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്, യു.ഡി.ഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്, മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 

.ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രശസ്ത മാന്ത്രികന്‍ സാമ്രാജ് അവതരിപ്പിക്കുന്ന മെഗാ മാജിക് ഷോ ഉണ്ടായിരിക്കും. അക്കാഡമിക് ഫെസിലിറ്റേറ്റര്‍ ജെയ്‌സണ്‍ ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ ഡോ. ടോണി ജോസ്, PRO ജോർജ് സെബാസ്റ്റ്യൻ, ജോമേഷ് ജോസ് എന്നിവർ പാലായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.



.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments