സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ 'നോളഡ്ജ് ഫെസ്റ്റിൽ', തുടർച്ചയായ രണ്ടാമതു വർഷവും പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. ക്വിസ് ടീം കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏഴായിരം വിദ്യാർഥികൾ പങ്കെടുത്ത ആദ്യ ഘട്ടത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ്റി എൺപത് കുട്ടികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.
.ആറ് റൗണ്ടുകളായി നടന്ന മത്സരത്തിൽ, പൂഞ്ഞാർ സെന്റ് ആന്റണീസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ശ്രീഹരി എസ്. നായർ, അഭിനവ് ജോർജ്, ആബേൽ കൃര്യൻ സജി എന്നിവർ ഉൾപ്പെട്ട ടീം ഒന്നാമതെത്തി. ഇവർ സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കോട്ടയം റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം. സമ്മാനദാനം നിർവ്വഹിച്ചു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments