Latest News
Loading...

എസ് എം വൈ എം കാവുംകണ്ടം യൂണിറ്റിന്റെ പ്രവർത്തന വർഷോദ്ഘാടനം നടത്തി smym kavumkandam

കാവുംകണ്ടം എസ് എം വൈ എം കാവുംകണ്ടം യൂണിറ്റിന്റെ 2023 പ്രവർത്തന വർഷ ഉദ്ഘാടനം കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോയൽ ആമിക്കാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. എസ് എം വൈ എം പാലാ രൂപത ജനറൽ സെക്രട്ടറി ടോണി കവിയിൽ പ്രവർത്തന വർഷോദ്ഘാടനം ചെയ്തു. കടനാട് ഫൊറോന ജനറൽ സെക്രട്ടറി ജോഫിൻ തെക്കൻചേരിൽ ആമുഖപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സ്കറിയ വേകത്താനം, വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. 



.പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിന് ഡയറക്ടർ ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി. പുതിയ പ്രവർത്തന വർഷത്തിലെ കർമ്മരേഖ പ്രകാശനം നടത്തി. ആര്യ പീടികയ്ക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകി. യൂണിറ്റ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ, റോമി തയ്യിൽ, അന്നു സണ്ണി വാഴയിൽ, അനൂജ ജോസഫ് വട്ടപ്പാറക്കൽ, മാത്യു ആണ്ടുകുടിയിൽ, അജോ ബാബു വാദ്യാനത്തിൽ, സാവിയോ പാതിരിയിൽ, ലിയോ വട്ടയ്ക്കാട്ട്, റിന്റോ തയ്യിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments