തലപ്പലം പ്ലാശനാലിൽ റോഡിലേയ്ക്ക് ഉരുണ്ടെത്തിയ ഫുട്ബോളിൽ കയറി സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ തലപ്പലം സ്വദേശി വണ്ടാനത്ത് വീട്ടിൽ നിത്യ, മാതൃസഹോദരിയുടെ മകൻ ഉള്ളനാട് സ്വദേശി ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ചയായിരുന്നു അപകടം. സമീപത്തെ മൈതാനത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ പന്താണ് ഉയർന്നു പൊങ്ങി റോഡിലേക്കെത്തിയത്. റോഡിന് മറുവശം കെട്ടിടത്തിലെ ഭിത്തിയിലിടിച്ച പന്ത് തിരികെ റോഡിലേയ്ക്ക് ഉരുണ്ടെത്തി. വളവ് തിരിഞ്ഞ് എത്തിയ സ്കൂട്ടർ പന്തിൽ ഇടിച്ചാണ് അപകടം. റോഡിൽ വീണ് ഇരുവർക്കും സാരമായി പരിക്കേറ്റു.
വീഡിയോ കാണാം: Facebook
സ്ഥലത്തുണ്ടായിരുന്നവരും ഇതുവഴിയെത്തിയവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. റോഡിൽ ഉരഞ്ഞ് കൈകളിൽ സാരമായി പരിക്കേറ്റു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങി. വിവാഹിതയായി കോഴിക്കോട് താമസിക്കുന്ന നിത്യ ബന്ധു വീട്ടിലെത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments