സര്‍ക്കാര് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ വരുമ്പോള്‍ ജനപ്രതിനിധികള്‍ വിഷമിക്കുകയാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. റോഡ് വികസനത്തിനടക്കം എംഎല്‍എമാര്‍ക്ക് പണ്ട് ലഭിക്കുന്നില്ല. സംസ്ഥാനമൊട്ടാകെ ഈ പ്രതിസന്ധി നിലനില്‍ക്കുകയാണ്. താാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് നാടൊട്ടാകെ റോഡ് നിര്‍മാണത്തിന് പണം നല്കിയിരുന്നു. എല്ലാ റോഡുകളും നല്ല രീതിയില്‍ നവീകരിച്ചു. ഇപ്പോള്‍ ആ തരത്തില്‍ നടക്കുന്നില്ല.
5 വര്‍ഷംകൂടുമ്പോള്‍ ഒരു റോഡിനുള്ള പണമാണ് കിട്ടുന്നത്. 100 കണക്കിന് റോഡുകള്‍ പണിയാതെ ബാക്കി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ റോഡ് പണികള്‍ നടക്കാതെ വരുമ്പോള്‍ ഭരണമുന്നണിയില്‍ പെട്ട ആളുകള്‍തന്നെ ജനപ്രതിനിധികള്‍ക്ക് നേരെ കുറ്റപ്പെടുത്തലുമായി രംഗത്ത് വരികയാണ്. സര്‍ക്കാരിന് ഒരു മറുപടി കൊടുക്കണം എന്ന നിലയ്ക്കാണ് പിഡബ്ല്യുഡി ചെയ്യേണ്ട കിടങ്ങൂര്‍ പിറയാര്‍ കൂടല്ലൂര്‍ റോഡിന് 60 ലക്ഷം രൂപ എംഎല്‍എ ഫണ്ട് അനുവദിച്ചതെന്നും എംഎല്‍എ കിടങ്ങൂരില്‍ പറഞ്ഞു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments