Latest News
Loading...

സർക്കാർ ഓഫീസുകൾ അമിത വാടക നൽകി സ്വകാര്യ കെട്ടിടങ്ങളിൽ

ഈരാറ്റുപേട്ട:സർക്കാരിന് സ്വന്തമായി സ്ഥലം  ഈരാറ്റുപേട്ടയിൽ ഉണ്ടായിട്ടും നഗരപ്രദേശത്തെ സർക്കാർ ഓഫീസുകൾ അമിത വാടക നൽകി സ്വകാര്യ കെട്ടിടങ്ങളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്

ഈരാറ്റുപേട്ടയിലെ എട്ടോളംസർക്കാർ ഓഫീസുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സബ്ട്രഷറി, സബ് രജിസ്റ്റർ ഓഫീസ്,  കൃഷി ഭവൻ,
പൊതുമരാമത്ത് അസിസ്റ്റൻറ് എഞ്ചിനിയറുടെ ഓഫീസ് എക്സൈസ് റേഞ്ച് ഓഫീസ്, വാട്ടർ അതോറിറ്റി ഓഫീസ്. ഉപജില്ലാ വിദ്യാഭ്യാസ് ഓഫീസ്, മാർ മല ഇലക്ട്രോ പ്രോജക്ട് ഓഫീസ്  എന്നീ ഓഫീസുകൾക്കായി വർഷം തോറും 13 ലക്ഷം രൂപയാണ് വാടക നൽകാനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. 

രണ്ട് പതിറ്റാണ്ടായി ഈരാറ്റുപേട്ട യിലെ സർക്കാർ ഓഫീസുകൾ  വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഒന്ന് പോലും സിവിൽ സ്റ്റേഷൻ ഇല്ലാത്തതാണ് ഇത്രയധികം സർക്കാർ സ്ഥാപനങ്ങൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടായത്.


.ഈരാറ്റുപേട്ട വില്ലേജിൽ ബ്ലോക്ക് നമ്പർ 48 ൽ റീ സർവ്വേ49/13 ൽ 2.79 ഏക്കർ സർക്കാർ ഭൂമിയുണ്ട്. ഇത് നഗര ഹൃദയത്തിൽ വടക്കേക്കരയിൽ സ്ഥിതി ചെയ്യുന്നു.ഇതിൽ 1.25 ഏക്കറോളം സ്ഥലം പൊലീസ് സ്റ്റേഷനും പൊലീസ് ക്വാർട്ടേഴ്സും പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡി വൈ എസ്.പി
 ഓഫീസും ക്വാർട്ടേഴ്സും സ്ഥിതി ചെയ്യുന്നു. ഇതിൽ
പൊലീസ് സ്റ്റേഷന്റെ സമീപം ബാക്കി യുളള സർക്കാർ ഭൂമി 1.5 ഏക്കർ സ്ഥലം വെറുതെ കാടു പിടിച്ചു കിടക്കുകയാണ്.

സംസ്ഥാന നഗരാസൂത്രണ വകുപ്പ് ( തദ്ദേശ സ്വയം ഭരണ വകുപ്പ് പ്ലാനിംഗ്) തയ്യാറാക്കി സംസ്ഥാന ഗവൺമെൻറ് അംഗീകരിച്ച ജി. ഒ(എം എസ് ) നമ്പർ 134/2020 എൽ.എസ്.ജി.ഡി 14-09-2020 തീയതിയിലുള്ള ഈരാറ്റുപേട്ട മാസ്റ്റർ പ്ലാനിലും പൊലീസ് സ്റ്റേഷന് സമീപമുള്ളവസ്തുവിൽ സിവിൽ സ്റ്റേഷൻ സ്ഥപിക്കുന്നത് അനുയോജ്യമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

.2022 ലെ സംസ്ഥാ 
ന ബജറ്റിൽ 10 കോടി രുപ ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ പണിയാൻ തുക വകകൊള്ളിച്ചെങ്കിലും തുടർ നടപടികൾ ഒന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് ഒരു 1.25 ഏക്കർസ്ഥലമുണ്ട്. 

കോട്ടയം ജില്ലയിലെ ഭൂരിപക്ഷം പൊലീസ് സ്റ്റേഷനുകൾക്കും അര ഏക്കർ സ്ഥലം മാത്രമേയുള്ളു. താലൂക്കാസ്ഥാനങ്ങളുടെയും ജില്ലാ അസ്ഥാന പൊലീസ് സ്റ്റേഷൻ്റെ സ്ഥിതി ഇതാണ്. എന്നിട്ടും ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപത്തെ 1.5 ഏക്കർ സർക്കാർ ഭൂമി ആഭ്യന്തര വകുപ്പ് അവകാശം ഉന്നയിക്കുന്നുവെന്ന് പഴിചാരി ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ പണിയാനുള്ള നീക്കത്തിന് തടയിടാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.
 

ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിതമായാൽ ലക്ഷക്കണക്കിന് രൂപ മാസ വാടക ഇനത്തിൽ സർക്കാരിന് ലഭിക്കാൻ സാധിക്കും അതു കൂടാതെ
പലവിധ ആവശ്യങ്ങൾക്കായി ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് മിനി സിവിൽ സ്റ്റേഷൻ പണിതാൽ വളരെയേറെ പ്രയോജന പ്പെടും. അതു കൊണ്ട് എത്രയും വേഗം ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ പണിയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments