Latest News
Loading...

ഭക്ഷണപ്പൊതി ശേഖരിച്ച് വിതരണം ചെയ്തു

കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിൽ നിന്നും ഭക്ഷണ കിറ്റ് - പാഥേയം ശേഖരിച്ച് രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവൻ, മറ്റത്തിപ്പാറ ബ്ലഡ് കുഞ്ഞച്ചൻ ഭവൻ എന്നീ ജീവകാരുണ്യ സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. മരിയ ഗോരെത്തി കൂട്ടായ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഉച്ചഭക്ഷണം ശേഖരിച്ച് കാരുണ്യ സ്ഥാപനത്തിന് വിതരണം ചെയ്തത്. 

.ഈ കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇടവകയുടെ സമീപത്തുള്ള വിവിധ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് സൗജന്യ ഭക്ഷണപ്പൊതി ഉൾപ്പെടെ നിരവധി നിത്യോപയോഗ സാധനങ്ങളും നൽകിവരുന്നു. ഇടവക വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ ബിജു കോഴിക്കോട്ട്,ടോം തോമസ് കോഴിക്കോട്ട്,ജോർജുകുട്ടി വല്ലാത്ത്‌, സണ്ണി വാഴയിൽ, ജസ്റ്റിൻ മനപ്പുറത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments