Latest News
Loading...

പെട്രോൾ പമ്പ് തുടങ്ങുവാനുള്ള നീക്കം ഉപേക്ഷിക്കണം.


ഈരാറ്റുപേട്ട .ദീർഘ നാളുകളായി അവഗണനയിൽ തുടർന്നിരുന്ന ഈരാറ്റുപേട്ട ഡിപ്പോയെ സംബന്ധിച്ച പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ പുതിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷ അർപ്പിച്ചും  ആശങ്കകൾ പങ്ക് വെച്ചും നാട്ടുകാർ. .

എം.എൽ.എ മുൻകൈ എടുത്ത് കഴിഞ്ഞ ആഴ്ച്ച നടന്ന കെ.എസ്.ആർ.ടി സി ഉന്നത തല യോഗത്തിൽ റദ്ദാക്കിയ സർവ്വീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. ആദ്യ പടിയായി പുള്ളിക്കാനം സർവ്വീസ്, കൈപ്പള്ളി തിരുവനന്തപുരം സർവ്വീസുകൾ പുനരാരംഭിച്ചിരുന്നു 

പാലാ ഡിപ്പോയിൽ നിന്നും വൈകുന്നേരവും രാത്രിയിലുമായി പുറപ്പെടുന്ന അഞ്ച് ദീർഘ ദൂര സർവ്വീസുകൾ ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് നീട്ടുമെന്ന് എം.എൽ.എ അറിയിച്ചിരുന്നു. 

 ഈരാറ്റുപേട്ട നഗരസഭയിലെ സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന തീരുമാനം പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഡിപ്പോയുമായി ബന്ധപ്പെട്ട് മുൻപ് എടുത്ത പല തീരുമാനങ്ങളും നടപ്പായിട്ടില്ല എന്നതാണ് ആശങ്കക്ക് കാരണം. തീരുമാനം നടപ്പാക്കുന്നതിനായി മേൽ നിർദ്ദേശങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് ഡിപ്പോയിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്.


വാഗമൺ ഉൾപ്പെടുന്ന നിരവധി ടൂറിസം കേന്ദ്രങ്ങളുടെ സമീപമുള്ള ഡിപ്പോ എന്നത് പരിഗണിച്ച്
ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട സർവ്വീസുകൾ ആരംഭിക്കുമെന്നും ടൂറിസ്റ്റുകൾക്ക് കുറഞ്ഞ
ചിലവിൽ താമസ സൗകര്യം ലഭ്യമാകുന്ന വിധത്തിൽ എം.എൽ എ
 ഫണ്ട് ഉപയോഗിച്ച് ഡോർ മെറ്ററി
നിർമ്മിക്കുമെന്ന
പ്രഖ്യാപനം
ഡിപ്പോയുടെ
വളർച്ചക്ക്
സഹായകരമാകുമെന്ന്
വിലയിരുത്തപ്പെടുന്നു. 

അതെസമയം റോഡിന് അഭിമുഖമായി ഡിപ്പോയിൽ പെട്രോൾ പമ്പ് ആരംഭിക്കാനുള്ള തീരുമാനം ഡിപ്പോയിൽ നിലവിലുള്ള സൗകര്യങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന ആശങ്കയും ശക്തമാണ്. ജില്ലയിലെ സമീപ ഡിപ്പോകളുമായി താരതമ്യം ചെയ്യുമ്പോൾ ഈരാറ്റുപേട്ട ഡിപ്പോക്ക് റോഡ് ഫ്രണ്ടേജ് 45 മീറ്ററാണ്. പെട്രോൾ പമ്പിനായി 35 മീറ്റർ ഫ്രണ്ടേജ് മാറ്റി വെക്കേണ്ടി വരും.സ്ഥല പരിമിതി മൂലം നിലവിൽ ഡിപ്പോയിലേക്ക് ബസ് കയറുന്നതും പുറത്തേക്ക് പോകുന്നതും ഒരു വഴിയിലൂടെ തന്നെയാണ്. യാത്രക്കാരുടെ വെയിറ്റിങ് ഏരിയയ്ക്ക് അഭിമുഖമായുള്ള പ്രധാന പാർക്കിംഗ് സ്ഥലം പൂർണ്ണമായി നഷ്ടപ്പെടുന്നതിനും റോഡിൽ നിന്നും ബസ്സുകൾ സുഗമമായി ഡിപ്പോയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സം നേരിടാനും പമ്പ് നിർമ്മാണം കാരണമാകുമെന്ന് ജീവനക്കാർ ഉൾപ്പടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ധനം നിറക്കുന്നതിനായി സ്വകാര്യ വാഹനങ്ങൾ വീതി കുറവും റോഡിൽ നിന്നും പ്രവേശിക്കുമ്പോൾ അപകടങ്ങൾ സംഭവിക്കാനും സാദ്ധ്യതയുണ്ട്. പൊതു വിപണിയിലെ വിലക്ക് തന്നെ ഇന്ധനം വിൽക്കുന്നതിനാൽ ജനങ്ങൾക്ക് പ്രത്യേക പ്രായോജനം ലഭിക്കുന്നുമില്ല. ഡിപ്പോയുടെ ഭാവി വികസനത്തിന് പ്രതികൂലമാകുമെന്നതിനാൽ പമ്പ് നിർമ്മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുകയോ കൂടുതൽ 200 മീറ്റർ റോഡ് ഫ്രണ്ട് ഉള്ള പാലാ ഡിപ്പോ യെ ഇതിനായി പരിഗണിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്ന അഭിപ്രായം നാട്ടുകാരും പങ്ക് വെയ്ക്കുന്നു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments