Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ മികച്ച ഹരിത കർമ സേന

GEx Kerala’23 അന്താരാഷ്ടട്ര ടെക്നോളജിക്കൽ കോൺക്ലേവിൽ മാലിന്യ സംസ്കരണ രംഗത്ത് മികവിന്‍റെ പുരസ്കാരം ഈരാറ്റുപേട്ട നഗരസഭക്ക്
കോട്ടയം ജില്ലയിലെ ഹരിതകര്‍മസേനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായാണ് നഗരസഭക്ക് ഈ അവാര്‍ഡ് ലഭിച്ചത്. തദ്ദേശ സ്വയംഭരണം-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വ്യവസായം-നിയമം-കയർ വകുപ്പ് മന്ത്രിപി. രാജീവ് എന്നിവരിൽ നിന്നും ഹരിത കർമ്മസേന അംഗങ്ങളായ നിമ്മി ബിനോയി,സീന അഷ്റഫ്,അമ്പിളി ജയകുമാര്‍,സുഷമ വാസു,ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹല ഫിർദൗസ്
മുന്‍സിപ്പൽ സെക്രട്ടറി സുമയ്യ ബീവി എസ് ,ഹെൽത്ത് ഇൻസ്പെക്ടർ നാസർ സി എ , എന്‍.യുഎല്‍.എം സിറ്റിമിഷന്‍ മാനേജര്‍ ബോബി ജേക്കബ് ,നവകേരളം കര്‍മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ അന്‍ഷാദ് ഇസ്മായില്‍,
ആഷിക്ക് ,നൗഷാദ് തുടങ്ങിയവർ പുരസ്‌കാരം ഏറ്റുവാങ്ങി.

മാടപ്പള്ളി ഗ്രാമപഞ്ചായത്തിനും പുരസ്‌കാരം ലഭിച്ചു. കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനായാണ് കൊച്ചി മറൈൻ ഡ്രൈവിൽ വച്ച് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. .ശുചിത്വ മിഷൻ,തദ്ദേശ സ്വയംഭരണ വകുപ്പ്,എന്നിവരുടെ നേതൃത്വത്തിൽ 2023 ഫെബ്രുവരി 4, 5, 6 തീയതികളിൽ ആണ് കോൺക്ലേവ് നടക്കുന്നത് . കോൺക്ലാവിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.എല്ലാ ജില്ലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ഹരിതകര്‍മസേനയെ ആദരിച്ചു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments