Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയില്‍ പുതിയ വിവാദം

 ജയിലില്‍ കഴിയുന്ന ഈരാറ്റുപേട്ട നഗരസഭയിലെ എസ്ഡിപിഐ കൗണ്‍സിലര്‍ അന്‍സാരിക്ക് അധിക അവധി അനുവദിച്ചിട്ടില്ലെന്ന് നഗരസഭ ഭരണസമിതി. ഇക്കാര്യത്തില്‍ അനുമതി തേടി നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരിക്കുകയാണെന്ന് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ് പറഞ്ഞു. 


അന്‍സാരിയുടെ അറസ്റ്റിന് ശേഷം 28.11.22ല്‍ അവധി ആവശ്യപ്പെട്ട് ലഭിച്ച അന്‍സാരിയുടെ കത്ത് കൗണ്‍സില്‍ ചര്‍ച്ചചെയ്യുകയും വിഷയത്തില്‍ നിയമോപദേശം തേടി കോടതിയെ സമീപിക്കുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരം 14.12.22ല്‍ ചേര്‍ന്ന യോഗം 6 മാസത്തേയ്ക്ക് അവധി കൊടുക്കാന്‍ തീരുമാനിച്ചു. അന്ന് എല്‍ഡിഎഫ് അംഗങ്ങളടക്കം 27 പേരും തീരുമാത്തെ അംഗീകരിച്ചിരുന്നു. വാര്‍ഡിന്റെ അധിക ചുമതല ചെയര്‍പേഴ്‌സണ് നല്കുകയും ചെയ്തു. 

ഫെബ്രുവരി 1ന് ചേര്‍ന്ന കൗണ്‍സിലില്‍ എസ്ഡിപിഐ അംഗമായ നൗഫിയ 6 മാസം അവദി അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആദ്യം അനുവദിച്ച 6 മാസ അവധിയില്‍ 3 മാസം കൗണ്‍സിലര്‍ക്ക് അവകാശപ്പെട്ട ആര്‍ജ്ജിത അവധിയാണ്. നൗഫിയ 6 മാസത്തേയ്ക്ക് ആവശ്യപ്പെട്ടതു പ്രകാരം ആകെ അവധി 9 മാസമാകും. ഇതിനെ എല്‍ഡിഎഫ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ യുഡിഎഫ് അവധി നല്കണെമെന്ന് നിലപാട് എടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടാനാണ് തീരുമാനിച്ചതെന്നും വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ് പറഞ്ഞു.

വീഡിയോ: Facebook 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments