പൂഞ്ഞാർ പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 2 ദിവസമായി നടന്നു വന്ന വാർഷികവും പ്രതിഭാസംഗമവും യാത്രയയപ്പും സമാപിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ സോണി തോമസ് സ്വാഗതം ആശംസിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വാർഷിക സമ്മേളനം ഉദ്ഘാടനവും ,ലാപ് ടോപ്പ് സമർപ്പണവും നടത്തി. പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപികമാരായഷീലമ്മ മാത്യു ,ബീന അബ്രാഹം. എന്നിവരുടെ ഫോട്ടോ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അനാച്ഛാദനം ചെയ്തു.
ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സ്കൂളിലെ അധ്യാപിക ഡോ. അനിറ്റ് ജോസിനെ സമ്മേളനത്തിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ കുഞ്ഞുമോൻ , വാർഡ് മെമ്പർ പി. യു.വർക്കി ,വാർഡ് മെമ്പർ & പിറ്റിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ, മുൻ ഹെഡ്മാസ്റ്റർ അലോഷ്യസ് അബ്രാഹം, സ്റ്റാഫ് സെക്രട്ടറി ആന്റണി ജോസഫ് , അധ്യാപിക അഞ്ജു ജോബിൻ, വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റീനാ സന്തോഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഷീലമ്മ മാത്യു, ബീന അബ്രാഹം എന്നിവർ മറുപടി പ്രസംഗം നടത്തി. "സ്വരലയം" കുട്ടികളുടെ ഡാൻസ് അരങ്ങേറ്റം, രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് അവതരിപ്പിച്ച "സംഗീത സായാഹ്നം " ഗാനമേള, ഫ്ളാഷ് മോബ് തുടങ്ങിയവും നടന്നു. വാർഷിക ദിനത്തിലെ ആദ്യദിവസം കുട്ടികളുടെ കലാപരിപാടി ധ്വനി 23 എന്ന പ്രോഗ്രാമിന്റെ യോഗത്തിൽ ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യക്ഷത വഹിച്ചു. മുൻ ഹെഡ് മാസ്റ്റർ അലോഷ്യസ് അബ്രാഹം യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉപജില്ലജില്ല സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടിയ കുട്ടികളെ പ്രതിഭാ സംഗമത്തിലൂടെ ആദരിച്ചു .പിടിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന രചയിതാവ് സാജൻ പെരിങ്ങുളം യോഗം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ ബിബിൻ മാടപ്പള്ളി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വിജയികൾക്ക് സമ്മാനദാനവും നടത്തി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments