Latest News
Loading...

പാലായിൽ പാസ്പോർട്ട് സേവാ കേന്ദ്രം. നിവേദനം നൽകി

 കാട് കയറി കിടക്കുന്ന , പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വക സ്ഥലം ഉപയോഗപ്പെടുത്തി , ആയിരങ്ങൾക്ക് ഗുണപ്രദമായ, പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിപ്പിക്കുന്നതിനുളള നടപടികൾ ആരംഭിക്കണമെന്ന്, ആവശ്യപ്പെട്ടുകൊണ്ട്,
യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന സെക്രട്ടറി, ടോമി കുറ്റിയാങ്കലിന്റെ നേതൃത്വത്തിൽ, ജില്ലാ പ്രിസിഡന്റ് പ്രിൻസ് V.C സിബി റീജൻസി, അയ്യപ്പൻ K ,സജി രചന, തുടങ്ങി യവർ ചേർന്ന് നിവേദനങ്ങൾ നൽകി.


.വിദേശ രാജ്യങ്ങളിൽ, ജോലിക്കും, വിദ്യാഭ്യാസത്തിനുമായി പോകുന്നവരും,
 സന്ദർശിക്കുന്നവരും, പ്രവാസികളായുളളവർ, ധാരാളമായി വസിക്കുന്ന പാലായിൽ,
ഒരു പാസ്പോർട്ട് സേവാ കേന്ദ്രം വളരെ അത്യാവശ്യമാണ്.
നിലവിൽ കോട്ടയത്തുളള സേവാ കേന്ദ്രം പ്രവർത്തിക്കുന്നുമില്ല. 

ഈ അവസരത്തിൽ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വക, പാലാ പുത്തൻ പളളികുന്നിൽ , ഒന്നേകാൽ ഏക്കറോളം വരുന്നതും, കാട് കയറി കിടക്കുന്നതുമായ, കൊണ്ടാട്ട് പുരയിടം,വൃത്തിയാക്കി,നല്ല ബിൽഡിംഗ് നിർമ്മിച്ച്, പാസ്പോർട്ട് സേവാ കേന്ദ്രം പാലായിൽ അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനയായ , യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ,കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി.മുരളീധരൻ, ജോസ് കെ മാണി എംപി, മാണി സി കാപ്പൻ എംഎൽഎ, എന്നിവർക്ക് നിവേദനം നൽകി. 
 

.പാലായിലും സമീപപ്രദേശങ്ങളിലും വസിക്കുന്നവർ ഇപ്പോൾ പാസ്പോർട്ട് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും, ആശ്രയിക്കുന്നത്, കോട്ടയം പാസ്പോർട്ട് ഓഫിസിനെയാണ്. നിർഭാഗ്യവശാൽ ആ ഓഫീസ് ഇപ്പോൾ പ്രവർത്തനം നിറുത്തിയ അവസ്ഥയിലാണ്. 
         
 പാലായിൽ പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം ,തുടങ്ങിയാൽ, പാലായിലെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങൾക്ക് പുറമേ, കോട്ടയം ജില്ലയോട് ചേർന്ന് കിടക്കുന്ന എറണാകുളം , ഇടുക്കി, പത്തനംതിട്ട ജില്ലകളിലെയും ആയിരകണക്കിന് ആളുകൾക്ക്ഉപകാരപ്രദവും , പ്രായമായവർ, കൊച്ചു കുട്ടികൾ, എന്നിവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പരിഹരിക്കാനും, സാധിക്കും. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments