പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ദുബായില്‍ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഏറെ കാലമായി ചികിത്സയിലായിരുന്നു മുഷറഫ്. 2001 മുതല്‍ 2008 വരെ പാകിസ്താന്‍ പ്രസിഡന്റ് ആയിരുന്ന മുഷറഫ് ആറു വര്‍ഷത്തിലേറെയായി ദുബായിലാണ് താമസം.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റമടക്കം ചുമത്തപ്പെട്ടിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുന്‍പ് വധശിക്ഷക്കും വിധിച്ചിരുന്നു. പാകിസ്ഥാനില്‍ വന്നാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം.
1999 ഒക്ടോബറില്‍ 13ന് പട്ടാള അട്ടിമറിയിലൂടെയാണ് പരവേസ് പാകിസ്ഥാനില്‍ അധികാരത്തിലേറിയത്. പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫിനെ തടവിലാക്കി. 2008 ഓഗസ്റ്റ് എട്ടിന് അധികാരം ഒഴിഞ്ഞു. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രണ്ട് മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച പത്രികകളും തള്ളി. പിന്നീട് മുഷാറഫിനെതിരെ പാക്കിസ്ഥാന്‍ ഭരണകൂടം നിലപാട് കടുപ്പിച്ചു. 2007 ല്‍ ജഡ്ജിമാരെ തടവില്‍ പാര്‍പ്പിച്ചെന്ന കുറ്റത്തില്‍ 2013 ഏപ്രില്‍ മാസത്തില്‍ ഇദ്ദേഹത്തെ പാക്കിസ്ഥാനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. അതിന് ശേഷമാണ് വിദേശത്തേക്ക് കടന്നത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments