Latest News
Loading...

കോട്ടയം നവജീവൻ ട്രസ്റ്റിന് സഹായഹസ്തവുമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്

പൂഞ്ഞാർ: കോട്ടയം നവജീവൻ ട്രസ്റ്റിന് സഹായഹസ്തവുമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്. അരിയും, പലചരക്ക് സാധനങ്ങളും കാർഷിക ഉത്പന്നങ്ങളുമാണ് നൽകിയത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അംഗങ്ങളുടെ നേതൃത്വത്തിലാണ് സാധനങ്ങൾ ശേഖരിച്ചത്. ഒരോ വാർഡുകളിലും സാധനങ്ങൾ എത്തിയ്ക്കുന്നതിന് കളക്ഷൻ പോയിന്റുകളും ഉണ്ടായിരുന്നു. ആദ്യമായി ആണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ സഹായം എത്തുന്നത്. 

.മെഡിക്കൽ കോളേജിൽ ഉള്ള രോഗികൾക്കും കൂട്ടിരുപ്പുകാർക്കും നവജീവൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ദിവസവും ഭക്ഷണവും കൊടുക്കുന്നത് കൂടാതെ അദേഹത്തിൻ്റെ സ്ഥാപനത്തിൽ ആരോരുമില്ലാത്ത നൂറ് കണക്കിന് രോഗികളെ പരിചരിക്കുന്നുമുണ്ട്. മാനുഷിക മൂല്യങ്ങൾക്കും അനാഥർക്കും പാവപ്പെട്ട രോഗികൾക്കും നിരാലംബർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വേണ്ടിയുള്ള നിസ്വാർത്ഥ സേവനങ്ങളാണ് നവജീവനിലൂടെ തോമസ് ചേട്ടൻ ഈ ആളുകൾക്ക് ഭക്ഷണവും പാർപ്പിടവും സുരക്ഷയും ചികിത്സയും വാഗ്ദാനം ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടുകഴിഞ്ഞ് ഒരു പ്രത്യേക മതത്തിലും ജാതിയിലും ഒതുങ്ങാത്ത അസാധാരണമായ കാഴ്ചപ്പാടും ദൗത്യവുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് പി.യു.തോമസ് സേവനം ചെയ്യുന്നത്. 

ശേഖരിച്ച സാധനങ്ങൾ പഞ്ചായത്തിൽ എത്തിച്ച് മൂന്ന് വാഹനങ്ങളിലായി നവജീവൻ ട്രസ്റ്റിൽ എത്തിച്ചു നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, വൈസ് പ്രസിഡന്റ് റെജി ഷാജി മെമ്പർമാർ അനിൽ കുമാർ , റോജി തോമസ്, സി.കെ കുട്ടപ്പൻ, നിഷ സാനു, ബീനാ മധുമോൻ, മിനിമോൾ ബിജു, സജി സിബി, ആനിയമ്മ സണ്ണി, പി.ജി ജനാർദ്ദനൻ, മേരി തോമസ് , രാജമ്മ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments