Latest News
Loading...

ബജറ്റിലൂടെ സർക്കാർ പാലാക്കാരെ അപമാനിച്ചു: മാണി സി കാപ്പൻ

 പാലാ: ജനകീയ പ്രാധാന്യമുള്ള ആവശ്യങ്ങൾക്കു തുക മാറ്റിവയ്ക്കാതെ സ്വകാര്യ ട്രസ്റ്റിന് 5 കോടി മാറ്റിവച്ചതിലൂടെ ഒരു ജനതയെ മുഴുവൻ സർക്കാർ അപമാനിച്ചെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരള ബജറ്റിനോട് പ്രതികരിക്കുകയായിരുന്നു എം എൽ എ.

സംസ്ഥാന ബജറ്റ് പാലാക്കാരെ പൂർണ്ണമായും നിരാശപ്പെടുത്തിയെന്ന് മാണി സി കാപ്പൻ എം എൽ എ ചൂണ്ടിക്കാട്ടി. പാലായിലെ പദ്ധതികൾക്കു ആകെ എട്ടു കോടി രൂപ മാത്രം അനുവദിച്ച ധനമന്ത്രി കെ എം മാണി ഫൗണ്ടേഷൻ എന്ന സ്വകാര്യ ട്രസ്റ്റിന് മാത്രമായി 5 കോടി രൂപ നീക്കിവച്ചു. കെ എം മാണിക്ക് പാലായിൽ നിരവധി സ്മാരകങ്ങൾ ഉണ്ട്. ഒരാളെ ആദരിക്കുന്നതിൽ തെറ്റില്ല. മുൻ ബജറ്റിലും കെ എം മാണി ഫൗണ്ടേഷന് 5 കോടി രൂപ അനുവദിച്ചിരുന്നു. ഇതിലൊന്നും പരാതി പറയുന്നില്ല. എന്നാൽ മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം തകർന്നതുമൂലം ആ മേഖലയിലെ ജനങ്ങൾ മുഴുവൻ ഒന്നര വർഷമായി കടുത്ത ദുരിതത്തിലാണ്. ഇത് പരിഗണിക്കാത്തത് വേദനാജനകമാണ്. ഒരു ജനതയെ മുഴുവൻ അവഗണിച്ചു കൊണ്ട് സ്വകാര്യ ട്രസ്റ്റിന് വൻ തുക അനുവദിച്ചതു ശരിയാണോ എന്ന് ജനം വിലയിരുത്തുമെന്ന് എം എൽ എ പറഞ്ഞു.

പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബ്, ഡയഗനോസിസ് സെൻ്റർ, ആശുപത്രിയുടെ പ്രധാന റോഡ് വികസനം എന്നിവ അടിയന്തിര പ്രാധാന്യമുള്ള വിഷയമായിട്ടും പരിഗണിക്കപ്പെട്ടില്ല.

ഇതോടൊപ്പം പ്രാധാന്യമുള്ളതാണ് ഒന്നര വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലത്തിൻ്റെയും റോഡിൻ്റെയും പുനർനിർമ്മാണം. പാലം തകർന്നതിനു ശേഷം ആറു കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥാനത്ത് 25 കിലോമീറ്റർ സഞ്ചരിക്കേണ്ട ഗതികേടുള്ള ജനത്തെയാണ് ബോധപൂർവ്വം തഴഞ്ഞത്. ഇക്കാര്യം മുഖ്യമന്ത്രി, മന്ത്രിമാരടക്കമുള്ളവരുടെ ശ്രദ്ധയിൽ നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 



പാലാ മണ്ഡലത്തിൽ ഒരു ഫുഡ് പാർക്കും വിപുലമായ കോൾഡ് സ്റ്റോറേജും അനുവദിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. പക്ഷേ ഒന്നും പരിഗണിക്കപ്പെട്ടതേ ഇല്ല. 

പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിന് ഓഡിറ്റോറിയം നിർമ്മാണം (50 ലക്ഷം), എലിക്കുളം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സ് നിർമ്മാണം (1.5 കോടി), എലിവാലി കാവുംകണ്ടം റോഡിൽ കലുങ്ക് സഹിതം 1.3 കിലോമീറ്റർ ബി എം ബി സി (3 കോടി), പാലായിൽ പ്രൊഫഷണൽ എംപ്ലോയ്മെൻ്റ് ആൻ്റ് സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്റർ (3 കോടി) എന്നിങ്ങനെ മാത്രമേ തുക അനുവദിച്ചിട്ടുള്ളൂ. എല്ലാ പാലാക്കാർക്കും പൂർണ്ണ നിരാശ മാത്രമാണ് ബജറ്റ് നൽകിതെന്നും എം എൽ എ പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments