Latest News
Loading...

വിദ്യാർത്ഥിനി മരണപ്പെട്ടതിനു കാരണം പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാറുകാരനുമാണെന്ന്

പാലാ: ഇടപ്പാടി കുന്നേമുറിയിൽ കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരണപ്പെട്ടതിനു കാരണം പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാറുകാരനുമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. റോഡ് സേഫ്റ്റി ഫണ്ടുപയോഗിച്ചു റോഡ് നവീകരിക്കാൻ തയ്യാറാക്കിയ കോൺക്രീറ്റ് സ്ലാബുകൾ അപകടകരമായ വിധത്തിൽ റോഡരുകിൽ തയ്യാറാക്കിയതാണ് അപകടത്തിനിടയാക്കിയതെന്ന് യോഗം കുറ്റപ്പെടുത്തി. റോഡ് സൈഡിലും റോഡിലേയ്ക്ക് ഇറക്കിയും  നൂറുകണക്കിന് കോൺക്രീറ്റ് സ്ലാബുകളാണ് ഈ മേഖലയിൽ അപകടകരമായ രീതിയിൽ തയ്യാറാക്കി വച്ചിട്ടു മാസങ്ങൾ കഴിഞ്ഞു. നടപ്പാത  പൂർണ്ണമായും കയ്യേറി  മണ്ണും മണലും മെറ്റലും പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടുത്തെ പണി പൂർത്തിയാക്കാതെ മേരിഗിരി ഭാഗത്തെ പണികളാണ് നടത്തിവരുന്നത്. ഒന്നോ രണ്ടോ തൊഴിലാളികൾ മാത്രമായി ഇഴഞ്ഞാണ് സംസ്ഥാനപാതയിലെ പണികൾ നടക്കുന്നത്. 


സ്ലാബുകൾ നിർമ്മിക്കാനുള്ള ഇടമാക്കി നടപ്പാതയെ മാറ്റിയ നടപടി അനധികൃതമാണ്. ഈ സ്ലാബാണ് അപകട കാരണമായതെന്ന് യോഗം ചൂണ്ടിക്കാട്ടി. എതിർദിശയിൽ നിന്നും വന്ന വാഹനത്തിൻ്റെ ഹെഡ് ലൈറ്റ് ഡിം ആക്കാതെ വന്നപ്പോൾ ഓട്ടോ സൈഡിലേക്ക് മാറ്റിയെങ്കിലും സ്ലാബിൽ ഇടിച്ചു നിയന്ത്രണം വിട്ട് മുന്നോട്ടു പോയപ്പോൾ അതുവഴി കെ എസ് ആർ ടി സി ബസ് ഇടിച്ചാണ് അപകടമുണ്ടാകാൻ ഇടയാക്കിയതെന്ന് സംശയിക്കുന്നതായി സംഭവസ്ഥലം സന്ദർശിച്ച ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
 
പാലായിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾക്കും വാഹനാപകടമരണങ്ങൾക്കും ഉത്തരവാദി പൊതുമരാമത്ത് വകുപ്പ് അധികൃതരാണ്. സീബ്രാലൈൻ പോലും തെളിക്കാൻ ഇവരെ കൊണ്ട് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരെ മന:പൂർവ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിൻ്റെ തെറ്റായ നടപടിമൂലം അപകടങ്ങളും അപകടമരണങ്ങളും പെരുകുന്നതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, അനൂപ് ചെറിയാൻ, ബിനു പെരുമന തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments