Latest News
Loading...

നഗരസഭാ ക്രിമറ്റോറിയം ഉദ്ഘാടനം പ്രഹസനമായിരുന്നുവെന്ന് ചെയര്‍പേഴ്‌സണ്‍

പാലാ നഗരസഭ ഗ്യാസ് ക്രിമറ്റോറിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ. കറണ്ട് കണക്ഷന്‍ ഇല്ലാത്തത്, ജനറേറ്റര്‍ വാങ്ങുന്നത്, ഡ്രൈപിറ്റ് നിര്‍മ്മാണം തുടങ്ങി ഗ്യാസ് ക്രിമറ്റോറിയം പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള എല്ലാ കുറവുകളും പരിഹരിച്ച് ക്രിമറ്റോറിയം ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അറിയിച്ചു.. 



.പ്രവര്‍ത്തന സജ്ജമാക്കാതെ മാസങ്ങള്‍ക്ക് മുന്‍പ് കൊട്ടിഘോഷിച്ച് ക്രിമറ്റോറിയം ഉദ്ഘാടനം നടത്തിയതില്‍ താനുള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ട്.. പണിതീരാതെ ഉദ്ഘാടന പ്രഹസനം നടത്തി എന്ന പ്രതിപക്ഷ ആരോപണത്തില്‍ വസ്തുത ഉണ്ട് എന്ന് തുറന്ന് സമ്മതിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇങ്ങനെ തെറ്റായ ഒരു കാര്യം നഗരസഭ ചെയ്യാനിടയായതില്‍ അന്ന് ഞാന്‍ ചെയര്‍പേഴ്‌സണ്‍ അല്ലായിരുന്നു എങ്കിലും .പാലാക്കാരോട്.. പാലായിലെ പൊതു സമൂഹത്തോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ അത്മാര്‍ത്ഥമായി ' ക്ഷമ ചോദിക്കുന്നു 

അന്ന് ക്രിമറ്റോറിയം ഉദ്ഘാടനം നടത്തിയ ജോസ് കെ മാണിക്ക് വേണ്ടിയും ഭരണ കക്ഷി എന്ന നിലയില്‍ ഇടതുപക്ഷ മുന്നണിക്കു വേണ്ടിയും ക്ഷമ ചോദിക്കുന്നു.... മേലില്‍ താന്‍ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുന്ന കാലയളവില്‍ ഇങ്ങനെ ഒരു പ്രഹസനം ഉണ്ടാകില്ല എന്ന് പാലായിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments