Latest News
Loading...

മാർമലയിൽ മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിച്ചു.

തീക്കോയി : മീനച്ചിൽ താലൂക്കിലെ മാർമലയിലെ ജലസ്രോതസ് പ്രയോജനപ്പെടുത്തി നിർമ്മിക്കുവാൻ പോകുന്ന ചെറുകിട വൈദ്യുത നിലയത്തിന്റെ പ്രവർത്തികൾ വിലയിരുത്തുവൻ വൈദ്യുത വകുപ്പ് മന്ത്രി മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിച്ചു.

മന്ത്രി തീക്കോയി ഒറ്റയിട്ടിയിൽ നിന്നും ജീപ്പിലാണ് പദ്ധതി പ്രദേശത്തെതിയത്. മന്ത്രിക്കൊപ്പം,അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കെഎസ്ഇബി ഡയറക്ടർ രാധാകൃഷ്ണൻ,മാർമല പ്രൊജക്റ്റ്‌ മാനേജർ ഓം പ്രകാശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അനിൽകുമാർ, ഡെപ്യൂട്ടി സിഇ ബിഞ്ചു ജോൺ, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ വിമൽ കുമാർ, ഓവർസിയർ വി എ അജയൻ കുമാർ, എഇ അമീർ പി ചാലിൽ, സബ് എഞ്ചിനിയർ മാത്യു ജോർജ്, ഗ്രാമ പഞ്ചായത്ത്‌ അംഗം പി എസ് രതീഷ് എന്നിവരും സ്ഥലം സന്ദർശിച്ചു.


.തലനാട്, തീക്കോയി വില്ലേജുകളിലായി 6 ഹെക്ടർ ഭൂമിയിലാണ് വൈദ്യുതി നിലയം നിർമ്മിക്കുന്നത് . തീക്കോയി മലനിരകളിൽ നിന്നുള്ള മാർമല അരുവിയുടെ നീരൊഴുക്കു പ്രയോജനപ്പെടുത്തിയാണ് ചെറുകിട ഹൈഡ്രോ ഇലക്ട്രിക് പദ്ധതി സ്ഥാപിക്കുന്നത്. പദ്ധതിയുടെ വിയർ, പവർ ടണൽ, പവർഹൗസ് എന്നിവയുടെ സൈറ്റുകൾ ഏറ്റെടുക്കുന്ന സ്വകാര്യ ഭൂപ്രദേശത്താണ് സ്ഥാപിക്കുന്നത്. പദ്ധതിയുടെ സ്ഥാപിതശേഷി 7 മെഗാവാട്ട് ആയിരിക്കും. 3.50 മെഗാവാട്ടിൻ്റെ രണ്ട് ജനറേറ്ററുകളാണ് ഉണ്ടാവുക. വാർഷിക വൈദ്യുത ഉൽപാദനം കണക്കാക്കിയിരിക്കുന്നത് 23 മെഗാ യൂണിറ്റാണ്.തിരുവനന്തപുരം കേന്ദ്രമായ സെൻ്റർ ഫോർ മാനേജ്മെൻ്റ്റ് ഡെവലപ്മെൻ്റാണ് പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

 ഭൂ ഉടമകൾ അനുകൂല നിലപാട് സ്വീകരിച്ചതോടെ തുടർ നടപടികൾ സർക്കാർ സ്വീകരിക്കുകയാണ് ഉണ്ടായത്. ഇതിനുള്ള വിജ്ഞാപനം കഴിഞ്ഞ വർഷം സർക്കാർ പുറപ്പെടുവിച്ചു. നിലവിൽ റെവന്യു വിഭാഗത്തിന്റെ സ്ഥലം സ്ഥലമെറ്റെടുക്കൽ പ്രവർത്തിയാണ് നടക്കുന്നത്. ഇ ഒക്ടോബർ മനസത്തോടെ സ്ഥലമെറ്റെടുപ്പ് പൂർത്തീകരിച്ച് ഭൂമി വൈദ്യൂതി വകുപ്പിന് കൈമാറും തുടർന്ന് പദ്ധതിയുടെ നിർമാണത്തിന്റെ ടെണ്ടർ, കരാർ നടപടികളിലേക്ക് കടക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

.തീക്കോയി മാർമല അരുവിയിൽ ചെറുകിട വൈദ്യുതി നിലയം നിർമാണം പൂർത്തീകരിക്കുന്നത്തോടെ വാഗമൺ, ഇല്ലിക്കൽകല്ല്, ഇലവിഴ പൂഞ്ചിറ പോലുള്ള അഭ്യന്തര വിനോദ് സഞ്ചാര കേന്ദ്രങ്ങളിലെ വിവിധ പദ്ധതികൾക്കും ചിറക് വെക്കും

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments