Latest News
Loading...

മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി

പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിൻ്റെയുംചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജ് ഐ ക്യൂ എ സി യുടെ നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി 'ചെയ്‌സ് യുവർ ഡ്രീംസ് ' എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി സെമിനാർ ഉദ്ഘാടനം ചെയ്തു. 

.ലയൺസ് ജില്ലാ സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. കോളേജ് ഐ ക്യൂ എ സി കോ ഓർഡിനേറ്റർ ജെഫിൻ ജോസ് കോളേജ് യൂണിയൻ ചെയർമാൻ ബിബിൻ എബി ഐസക് എന്നിവർ പ്രസംഗിച്ചു . ലൈഫ് കോച്ചും ഇൻ്റർനാഷണൽ ട്രെയിനറുമായ ചെറിയാൻ വർഗ്ഗീസ് സെമിനാറിന് നേതൃത്വം നൽകി.300 ഓളം കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments