Latest News
Loading...

കടവുപുഴ പാലം: മന്ത്രി വാക്കുപാലിച്ചില്ലെന്നു മാണി സി കാപ്പൻ


പാലാ: പ്രളയക്കെടുതിയിൽ തകർന്ന മൂന്നിലവ് കടവുപുഴപാലം പുന:രുദ്ധരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ മൂന്നിലവിലെ ജനങ്ങൾക്കു വാക്കു നൽകിയിട്ടും പാലിച്ചിട്ടില്ലെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ആകെ 5 കോടി രൂപ മാത്രമുള്ള എം എൽ എ യുടെ ആസ്തി വികസന ഫണ്ട് പാലാ മണ്ഡലത്തിൽ മുഴുവനായിട്ടുള്ള വികസനത്തിന് വിനിയോഗിക്കപ്പെടേണ്ട ഫണ്ടാണ്. ആ തുക ഒരു പദ്ധതിക്കു മാത്രമായി മാറ്റി വയ്ക്കാനാവില്ല. ചില്ലച്ചിപ്പാലത്തിന് അനുവദിച്ച 3.5 കോടി രൂപ ഇവിടേയ്ക്ക് മാറ്റി നൽകണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി നൽകിയിരുന്നതുമാണ്. ഇതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നതുമായിരുന്നു.

ഒന്നര വർഷമായി ഈ മേഖല ദുരിതത്തിലാണ്. 25 കിലോമീറ്റർ ചുറ്റിയാണ് ആളുകൾ സഞ്ചരിക്കുന്നത്. സ്കൂളുകളിൽ പോലും പോകാത്ത അവസ്ഥയിലാണ് കുട്ടികൾ. ഈ സാഹചര്യത്തെ നേരിടുന്നവർ തന്നെ പാലം പുനർനിർമ്മിക്കാതിരിക്കുന്ന സർക്കാർ നടപടിയെ പിന്തുണയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എം എൽ എ പറഞ്ഞു. ജനകീയത്തോടു പുറം തിരിഞ്ഞു നിൽക്കുന്ന സർക്കാർ ഒരു സ്വകാര്യ ട്രസ്റ്റിന് ബജറ്റിൽ രണ്ടു തവണയായി പത്തുകോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ജനങ്ങളെക്കാൾ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർക്കു ബോധ്യമായിട്ടുണ്ട്. 

സ്വകാര്യ ട്രസ്റ്റിന് വാരിക്കോരി കോടികൾ നൽകുമ്പോൾ പട്ടികവർഗ്ഗക്കാർ താമസിക്കുന്ന മേഖലയെ അവഗണിച്ച സർക്കാർ നടപടിക്കെതിരെയാണ് ആത്മാർത്ഥതയുണ്ടെങ്കിൽ പ്രതികരിക്കേണ്ടതെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. നടപടി സ്വീകരിക്കാൻ ഉത്തരവാദിത്വപ്പെട്ട സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ വികസനം തടസ്സപ്പെടുത്തുമ്പോൾ ദുരിതമനുഭവിക്കുന്നവരിൽ ചിലർ തന്നെ അതിനെ പിന്തുണയ്ക്കുന്ന നടപടി നാടിനു ഗുണകരമാണോയെന്ന് ചിന്തിക്കണമെന്നും എം എൽ എ ഓർമ്മിപ്പിച്ചു. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ സർക്കാരിൽ സമ്മർദ്ദം ചൊലുത്തുവാനാണ് ശ്രമിക്കേണ്ടത്. പാലായുടെ വികസനത്തിന് തടസ്സം നിൽക്കുന്നവർ ആരാണെന്ന് പാലാക്കാർക്കു ബോധ്യമായിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments