Latest News
Loading...

'കടപുഴ പാലം: കാപ്പൻ ജനങ്ങളെ വിഢികളാക്കുന്നു.'

മൂന്നിലവ്: പ്രളയ കെടുതിയിൽ തകർത്ത മൂന്നിലവ് കടപുഴ പാലം പുനരുദ്ധരിക്കുന്നതിന്ന് ആവശ്യമായ നടപടി സ്വീകരിക്കാതെ പാലത്തിൻ്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് എം.എൽ.എ കാപ്പൻ ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് മൂന്നിലവ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കടപുഴ പാലത്തിന് രണ്ട് തവണ 6 കോടി രൂപ അനുവദിക്കുന്നതായി കാപ്പൻ മൂന്നിലവിൽ വന്ന് പ്രഖ്യാപിച്ചതാണ്.


ഈ തുക അനുവദിച്ചു കൊണ്ട് നാളിതുവരെ അദ്ദേഹം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ ആസ്തി വികസന ഫണ്ടായി അനുവദിച്ചിട്ടുള്ള 25 കോടി രൂപയിൽ നിന്നും മൂന്ന് കോടി അനുവദിച്ചിരുന്നുവെങ്കിൽ പാലവും റോഡും ഉണ്ടാകുമായിരുന്നു.

പാലവും റോഡും പൊതുമരാമത്ത് വകുപ്പിൻ്റെ പരിധിയിൽ ഉള്ളതല്ല എന്ന് മനസ്സിലാക്കിക്കൊണ്ടാണ് പി.ഡബ്ല്യു.ഡിക്കെതിരെ കലിതുള്ള ന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കുവാനുള്ള ഹിഡൻ അജണ്ടയാണ്.

150 കോടിയുടെ പദ്ധതികൾ മാത്രം നിർദ്ദേശിക്കുവാൻ സർക്കാർ പറഞ്ഞിട്ടും വകുപ്പുകൾ തയ്യാറാക്കിയ അംഗീകൃത എസ്റ്റിമേറ്റ് ഇല്ലാതെ സ്വയം നിശ്ചയിച്ച 178 കോടിയുടെ പദ്ധതി നിർദ്ദേശിച്ചതായാണ് എം.എൽ.എ തന്നെ വിവരിച്ചിരിക്കുന്നത്.ഇതിൽ പോലും മുൻഗണനാ ലിസ്റ്റിൽ കടപുഴ പാലം ഉൾപ്പെടുത്തിയിരുന്നുമില്ല. പാലം നിർമ്മാണം നീട്ടികൊണ്ടു പോയി പാലത്തിൻ്റെ പേരും പറഞ്ഞ് മുതലെടുപ്പു നടത്തുവാനാണ് എം.എൽ.എ ശ്രമിക്കുന്നത്.


എം.എൽ.എയുടെ നാടകം കളിക്കെതിരെ എൽ.ഡി.എഫ് പ്രചാരണം നടത്തുമെന്ന് എൽ.ഡി.എഫ് നേതാക്കളായ ലോക്കർ സെക്രട്ടറി എം ആർ സതീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ k o ജോർജ് ഷീല സതീഷ് കുമാർ. കേരള കോൺഗ്രസ് M നേതാക്കൾ ടൈറ്റസ് പുന്നപ്പാക്കൽ, അജിത്ത് ജോർജ് പെമ്പിള്ള കുന്ന്, ജോയ് അമിനിക്കൽ. എന്നിവർ പറഞ്ഞു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments