Latest News
Loading...

ശുഹൈബ്, ശരത്ത്‌ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണം നടത്തി

പാലാ :കെ. എസ്. യു. സെന്റ്. തോമസ് കോളേജ് യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോളേജിന്റെ പ്രധാന കാവടത്തിനു മുൻപിൽ രക്തസാക്ഷികളായ ഷുഹൈബ്, ശരത്ത്‌ലാൽ, കൃപേഷ് അനുസ്മരണം നടത്തി. യുണിറ്റ് പ്രസിഡന്റ്‌ നിബിൻ ടി. ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ. എസ്. യു. നിയോജക മണ്ഡലം പ്രസിഡന്റ്‌ അർജുൻ സാബു പാലാ ഉദ്ഘാടനം ചെയ്യ്തു. സി. പി. എം, ഡി. വൈ. എഫ്. ഐ കൊലപാതകരാഷ്ട്രീയത്തിന്റെ മായാത്ത അടയാളങ്ങളാണ് ഷുഹൈബും, ശരത്ത്ലാലും, കൃപേഷുമെന്ന് യുണിറ്റ് കമ്മറ്റി പറഞ്ഞു.

.സി. പി. എം തന്നെയാണ് കേരളത്തിൽ രാഷ്ട്രീയകൊലപാതകൾക്ക് നേതൃത്വം നൽകുന്നത് എന്നും, കേരളചരിത്രത്തിലെ ഏറ്റവും ഭീരൂവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ് എന്നും കെ. എസ്. യു. നിയോജക മണ്ഡലം പ്രസിഡന്റ്‌ അർജുൻ സാബു പാലാ കുറ്റപ്പെടുത്തി. സി. പി.എമ്മിന്റെ ഇത്തരം രാഷ്ട്രീയപകപ്പോക്കലുകൾക്ക് ഭരണത്തിന്റെ തണലിൽ അതിവേഗവേരോട്ടമാണ് എന്നും കൂട്ടിച്ചേർത്തു.

അനുസ്മരണയോഗത്തിന് ആമീൻ നാജിബ് സ്വാഗതവും ജോമിറ്റ് ജോൺ നന്ദിയും പറഞ്ഞു. തുടർന്ന് രക്തസാക്ഷികളായ ഷുഹൈബ്, ശരത്ത്‌ലാൽ, കൃപേഷ് ഛായചിത്രത്തിനു മുൻപിൽ കെ. എസ്. യു. പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യുണിറ്റ് പ്രവർത്തകരായ ജെറിൻ, ജോസ്ന, സൂര്യ, ആൽഫിൻ, കിരൺ, ആൽബർട്ട്, അനീറ്റ്, അരുൺ, ബെസ്റ്റിൻ, ആൽബിൻ, റോൺ, വിശാൽ, കൃഷ്ണജിത്ത്, ഡോൺ, അനൂപ്, തോംസൺ, ബിബിൻ എന്നിവർ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments