Latest News
Loading...

KSEB വർക്കേഴ്സ് അസോസിയേഷൻ (CITU) പാലാ ഡിവിഷൻ ജനറൽ ബോഡി

KSEB വർക്കേഴ്സ് അസോസിയേഷൻ (CITU) പാലാ ഡിവിഷൻ ജനറൽ ബോഡി പാലാ മീനച്ചിൽ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേർന്നു. ഡിവിഷൻ പ്രസിഡന്റ്‌ സ. സെബാസ്റ്റ്യൻ മൈക്കിൾ അധ്യക്ഷൻ ആയ മീറ്റിംഗിൽ വൈദ്യുതി ഉപഭോക്താക്കളെയും ജീവനെക്കാരെയും പ്രതികൂലമായി ബാധിക്കുന്ന മീറ്റർ അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. 

.സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ സ. കെ ബി ഉദയകുമാർ, സ. എം ബി പ്രസാദ് എന്നിവർ സംസാരിച്ചു. സർവ്വിസിൽ നിന്നും വിരമിച്ച സ. മോഹൻ കുമാർ പി സി ക്കു സ്നേഹോപഹാരം നൽകി. ഡിവിഷൻ സെക്രട്ടറി ബോബി തോമസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. 

.ഡിവിഷൻ ഭാരവാഹികളായ ഷാനവാസ്‌ പി എം സ്വാഗതവും ആൻസി ഐസക്ക് കൃതജ്ഞതയും പറഞ്ഞു. ഭാരവാഹികളായ ബിജുമോൻ വി ആർ, രഞ്ജു ടി ആർ, ജോബി വി എം സുരേഷ് കെ സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments