Latest News
Loading...

പാതാഴ-കൊണ്ടൂര്‍ റോഡ് പലയിടത്തും തകര്‍ന്നു.

തിടനാട് ഗ്രാമപഞ്ചായത്തില്‍ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി 30 ലക്ഷം രൂപയോളം ചിലവഴിച്ച് ടാറിങ്ങ് പൂര്‍ത്തികരണം നടത്തിയ പാതാഴ-കൊണ്ടൂര്‍ റോഡ് പലയിടത്തും തകര്‍ന്നു. ഇപ്പോള്‍ ടാറിങ്ങ് പലയിടത്തും തകര്‍ന്ന് തരിപ്പണമായ് കിടക്കുകയാണ്. ടാറിങ്ങ് പൂര്‍ത്തികരണം നടന്ന് 5 വര്‍ഷം വരെ ഈ റോഡില്‍ ബന്ധപ്പെട്ട അറ്റകുറ്റപണികള്‍ നടത്തണമെന്ന് കരാറിലുള്ളതാണ്. ഈ നിര്‍ദ്ദേശം ഇവിടെ പൂര്‍ണ്ണമായും അവഗണിക്കപ്പടുകയാണ്. 

നിരവധി യാത്രകര്‍ക്ക് ഉപകാരമായ ഈ റോഡ് എത്രയും വേഗം ബന്ധപ്പെട്ട അധികാരികള്‍ അറ്റകുറ്റപണികള്‍ ചെയ്യാന്‍ കോണ്‍ട്രാക്ടറെ കൊണ്ട് ശ്രമിപ്പിക്കാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments