Latest News
Loading...

സജി മഞ്ഞക്കടമ്പൻ്റെ പ്രസ്താവനക്കുള്ള മറുപടി


പാലാ: കഴിഞ്ഞ കാലങ്ങളിൽ നിർമ്മാണം പൂർത്തിയാകാതെയാണ് ചില ഉദ്ഘാടനങ്ങൾ നടത്തിയതെന്ന ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം നിരാശയിൽ നിന്ന് ഉള്ളതും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതാണെന്നും നഗരസഭാ മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.

   ജോസഫ് വിഭാഗം ചെയർപേഴ്സണെ പിന്തുണച്ച് കാര്യങ്ങൾ നേടാമെന്ന് വിചാരിക്കുന്നത് രാഷ്ട്രിയ പാപ്പരത്തമാണ്. കഴിഞ്ഞ വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൻ്റെ തുടർച്ച തന്നെയാണ് ഇപ്പോഴുമുള്ളത്.. ആര് കസേരയിൽ ഇരുന്നാലും എൽ.ഡി.എഫ് കൗൺസിലർമാരുടെ തീരുമാനമേ നഗരസഭയിൽ ഉണ്ടാവുകയുള്ളു. ജോസഫ് വിഭാഗത്തിൻ്റെ ഔദാര്യം ആവശ്യമില്ല. ഇനി ഒരു വർഷം നിങ്ങൾ ഏതിനെയും എന്തിനെയും എതിർക്കാതെ എൽ.ഡി.എഫ് ചെയർപേഴ്സണെ സഹായിക്കാൻ തയ്യാറാകുന്നതിനെ സ്വാഗതം ചെയ്യുന്നു. 
.തർക്ക വിഷയങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള കരുത്ത് എൽ.ഡി.എഫ് നഗരസഭാ നേതൃത്വത്തിനുണ്ട്.കെ.എം മാണി സ്മാരക ജനറൽ അശ്രുപതി ഒന്ന് സന്ദർശിച്ചതിനു ശേഷം പറഞ്ഞിരുന്നെങ്കിൽ പരിസരം പോലും വൃത്തിയാക്കിയില്ലയെന്ന ആരോപണം ശരിയായിരുന്നോ എന്ന് നേരിട്ട് മനസ്സിലായാനേ? പരിസരം മുഴുവൻ ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. ദേശീയ അംഗീകാരത്തിന് ശുപാർശ ചെയ്യപ്പെട്ട ആശുപത്രി കൂടിയാണ്. ഉൽഘാടനം നടത്താൻ ആരും അവിടെ പോയിട്ടും ഇല്ല. 

കോടതി കോപ്ളക്സിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തികരിച്ചിട്ടാണ് ഉൽഘാടനം നടത്തിയിട്ടുള്ളത്. ലേലത്തിൽ എടുക്കുവാൻ ആരും തയ്യാറാകത്തിന് കാരണങ്ങൾ വേറെ പലതുമായിരിക്കാം.ടൂറിസം അമിനിറ്റി സെൻ്റർ നഗരസഭയുടെ ഉടമസ്ഥതയിലല്ലായെന്നും മുൻ ചെയർമാൻ ഉൽഘാടനം ചെയ്തിട്ടില്ലായെന്നതും കൂടി മനസ്സിലാക്കുന്നത് നല്ലതാണ്. യു.ഡി.എഫിലും സ്വന്തം പാർട്ടിയിലും അവഗണന നേരിടുന്ന നേതാക്കൾ എന്തിനും ഏതിനും ജോസ്.കെ മാണിയെ അക്ഷേപിക്കാൻ ജീവിത വ്യതമെടുത്തവർക്ക് അവരുടെ സ്വഭാവം മാറാൻ പ്രാർത്ഥിക്കാൻ മാത്രമെ സാധിക്കുകയുള്ളൂവെന്നും മുൻ നഗരസഭാ ചെയർമാൻ പറഞ്ഞു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments