Latest News
Loading...

ആദരവ് അർപ്പിച്ച് കാവുംകണ്ടം ഇടവകകൂട്ടായ്മ


കാവുംകണ്ടം സെന്റ് മരിയ ഗോരേത്തി കുടുംബ കൂട്ടായ്മയുടെയും ഇടവക ദിനാഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ മേഖലകളിൽ പ്രശംസനീയമായ നേട്ടം കൈവരിച്ച വ്യക്തികൾക്ക് ഇടവകയുടെ ഉപഹാരം നൽകി ആദരിച്ചു. ഇടവകയിലെ മികച്ച അൽമായ പ്രവർത്തകനുള്ള അല്മായ രത്നം അവാർഡ് - സെന്റ് പോൾ അവാർഡ് ജോസ് കോഴിക്കോട്ടിന് സമ്മാനിച്ചു. വനിതാ അൽമായ രത്നം അവാർഡ് - പ്രിസില്ല അവാർഡ് അമ്മിണി സെബാസ്റ്റ്യൻ കോഴിക്കോട്ട് അർഹയായി. ജോയൽ ജോസഫ് ആമിക്കാട്ട് മികച്ച യുവജന പ്രവർത്തകനുള്ള സെന്റ് ജോൺ പോൾ അവാർഡും യുവജന പ്രവർത്തകയ്ക്കുള്ള സെന്റ് മർത്താസ് അവാർഡ് ആര്യാജോസഫ് പീടികയ്ക്കലും അർഹരായി. ഇടവകയിലെ സൺഡേ സ്കൂളിൽ ദീർഘകാലമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന സണ്ണി ആന്റണി വാഴയിൽ, ജോസ് തയ്യിൽ, ബിൻസി ജോസ് ഞള്ളായിൽ തുടങ്ങിയവർക്കുള്ള ഗുരു ശ്രേഷ്ഠ അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്തു. 

.ഏറ്റവും നല്ല അൾത്താര ബാലനുള്ള സെന്റ് ജോൺ ബർക്കുമാൻസ് അവാർഡ് ഇമ്മാനുവൽ ഫ്രാൻസിസ് കോഴിക്കോട്ടിന് ലഭിച്ചു. ഏറ്റവും നല്ല അൾത്താര ബാലികയ്ക്കുള്ള സെന്റ് മരിയ ഗോരെത്തി അവാർഡ് ആൻ മരിയ ജോസ് തേനംമാക്കൽ കരസ്ഥമാക്കി. പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ അവാർഡ് വിതരണം ചെയ്തു. വികാരി ഫാ. സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡേവീസ്‌ കല്ലറക്കൽ, ജോഫിൻ തെക്കും ച്ചേരിൽ, അനു വാഴയിൽ, ബിജു കോഴിക്കോട്ട്, ടോം തോമസ് കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ജസ്റ്റിൻ മനപ്പുറത്ത്, ജിത്തു കുന്നുംപുറം, ഷാജി താന്നിക്കൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments