Latest News
Loading...

മാപ്പ് പറയണം എന്നുളള ആവശ്യം ബാലിശവും അപഹാസ്യവുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ


നഗരസഭയുമായ ബന്ധപ്പെട്ട വിഷയത്തില്‍ പാലായിലെ ജനങ്ങളോടു മാപ്പു പറഞ്ഞതിന് മാപ്പു പറയണം എന്ന മുന്‍: ചെയര്‍മാന്റെയും കൂട്ടരുടെയും ആവശ്യം ബാലിശവും അപഹാസ്യവുമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പ്രസ്താവിച്ചു. തെറ്റു പറ്റിയാല്‍ അത് ബോധ്യപ്പെട്ടാല്‍ ക്ഷമ ചോദിക്കുന്നതില്‍ ഒരു കുറച്ചിലും കാണുന്നില്ല. മേലിലും അങ്ങനെ സംഭവിച്ചാല്‍ ക്ഷമ ചോദിക്കുക തന്നെ ചെയ്യും. മൗനം ബലഹിനത ആയതു കൊണ്ടല്ല മറിച്ച് ഇടതു മുന്നിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനാണ് പ്രകോപനപരമായ പല പ്രസ്താവനകളും, കുപ്രചരണങ്ങളും ചിലര്‍ നടത്തിയപ്പോള്‍ ഇതുവരെ ഞാന്‍ മൗനം പാലിച്ചത്.

നഗരസഭ നിവാസികള്‍ക്ക് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചു കൊടുക്കുന്നതില്‍ ചെയര്‍പെഴ്‌സണ്‍ തടസ്സം നില്‍ക്കുന്നു എന്ന രീതിയിലുള്ള അവാസ്തവും തികച്ചും തെറ്റിദ്ധാരണാ ജനകവുമായ പ്രസ്താവനയും 14 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് തനിക്ക് നിവേദനം നല്കിയെന്നുമുള്ള മുന്‍: ചെയര്‍മാന്റ് നുണ പ്രചരണവുമാണ് ഇപ്പോള്‍ താനിതിന് മുതിര്‍ന്നതിന് കാരണം.
വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് നഗരസഭ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനുള്ള തടസ്സം. സ്വന്തം പാര്‍ട്ടിക്കാരനായ വ കുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് .കെ .മാണിക്കു മായിരുന്നു ഒപ്പിട്ടുവെന്ന് പറയുന്ന കൗണ്‍സിലര്‍മാര്‍ ആദ്യം പരാതിപ്പെടേണ്ടത്. ഇനി യാണെങ്കിലും എനിക്ക് പരാതി ലഭിച്ചാല്‍ ജോസ് .കെ. മാണി .MP യെ നേരിട്ട് കണ്ട് പരാതി കൈമാറുന്നതിനും മന്ത്രിയക്ക് നിര്‍ദ്ദേശം കൊടുക്കുന്നതിനായ് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനും ഞാന്‍ തയ്യാറാണെന്നു ഞാന്‍ അറിയ്ക്കുന്നു. ചെയര്‍ പേഴ്‌സണ്‍ അറിഞ്ഞ് വേണം വെള്ളം നല്കാന്‍ എന്ന നിര്‍ദ്ദേശം നല്‍കിയത് ആരെയും കൊച്ചാക്കാനല്ല . ഒരു ടാങ്കര്‍ ലോറി മാത്രം നിലവിലുള്ളപ്പോള്‍ ട്രിപ്പ് ചാര്‍ട്ട് ചെയ്യുന്നതിനു വേണ്ടിയാണ്. മാത്രമല്ല വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ രാജിവച്ച നിലവിലെ സാഹചര്യത്തില്‍ ടി ഉത്തരവാദിത്തം ഏല്പിപ്പിക്കാന്‍ നിലവില്‍ പരിമതിയുണ്ടായിരുന്നു.


.താന്‍ ചെയര്‍പേഴ്‌സണ്‍ ആയതിനെ വിമര്‍ശിച്ചു കൊണ്ട് ഒന്നാം ക്ലാസുകാരിയെ ബിരുദ ക്ലാസില്‍ ഇരുത്തിയതിന്റെ ഫലവും രാഷ്ട്രിയ വിദ്യാഭ്യാസത്തിന്റെ കുറവെന്നും പറഞ്ഞ് പരിഹസിച്ചിരുന്നു.. അവരോട് വിനയത്തോടെ പറയട്ടെ.. തിരഞ്ഞെടുപ്പില്‍ ജയിച്ചാണ് ഞാന്‍ ചെയര്‍പേഴ്‌സണ്‍ ആകാനുള്ള യോഗ്യതയായ കൗണ്‍സിലര്‍ ആയത്.. കൂടാതെ മറ്റു പലരെയും പോലെ മറ്റു ജില്ലകളില്‍ നിന്നോ.. മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ നിന്നോ പാലായില്‍ കുടിയേറിയ ആള്‍ അല്ല ഞാന്‍.. അഭിമാനത്തോടെ പറയട്ടെ.. പാലാ നഗരത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പാലാക്കാരി ആണ് ഞാന്‍.. സ്ത്രീത്വത്തെയും വ്യക്തിപരമായി എന്നെയും ആക്ഷേപിച്ച് ഭീഷണിപ്പെടുത്തിയാണ് ചിലര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.. അവരുടെ നേതാവ് ജോസ് കെ മാണിയുടെ അറിവോട് കൂടി ആണോ ഇതെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.. അല്ലെങ്കില്‍ അവരെ നിയന്ത്രിക്കുമെന്ന് ഞാന്‍ കരുതുന്നു..

ൂടാതെ CP(i)M എന്ന മഹത്തായ രാഷ്ട്രിയ പ്രസ്ഥാനത്തിന്റെ തണലും.. കരുതലും എനിക്ക് ഉള്ളിടത്തോളം കാലം ഇതുപോലുള്ള നപുംസകങ്ങളുടെ ഭീഷണയും ജല്പനങ്ങളും എനിക്ക് പേടിയില്ല. ഇതുകൊണ്ടൊന്നും ഞാന്‍ പതറുകയുമില്ല.. തളരുകയും ഇല്ല......... തുടരെയുള്ള പ്രസ്താവനകളില്‍ ആവര്‍ത്തിച്ച് 17 ല്‍ 14 എന്ന് വീമ്പ് പറയുന്നവര്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്ന്.. എന്തൊക്കെ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ട് എങ്കിലും ഞങ്ങള്‍ 6 പേരും cp(i) m കൗണ്‍സിലര്‍മാരാണ്.. ഞങ്ങള്‍ അനുസരിക്കുന്നത് നേതാവിന്റെ വീട്ടില്‍ നിന്നും വരുന്ന നിര്‍ദ്ദേശങ്ങളല്ല.. പാര്‍ട്ടി പറയുന്നതാണ്.. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതാണ് ഞങ്ങളുടെ പ്രവര്‍ത്തന ശൈലി........ പാലാ നഗരസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാ ഒരു CPM കൗണ്‍സിലര്‍ ചെയര്‍പേഴ്‌സണ്‍ ആയതില്‍ പലര്‍ക്കും അസഹിഷ്ണത ഉണ്ടാവാം... നഗരഭരണം നാളിതുവരെ മറ്റ് കക്ഷികള്‍ക്ക് പങ്ക് വെക്കാതെ ഇപ്പോള്‍ പങ്ക് വെക്കേണ്ടി വന്നതില്‍ അസഹിഷ്ണത ഉണ്ടാവാം.. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിലും അസഹിഷ്ണത ഉണ്ടാവാം... എന്നാല്‍ രാഷ്ട്രിയ സാഹചര്യം മനസ്സിലാക്കി യാഥാര്‍ത്ഥ്യം മനസ്സിലാക്കി പ്രതികാര രാഷ്ട്രിയം ഉപേക്ഷിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് മുന്നണി നേതാവിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്..... എന്ന് ജോസിന്‍ ബിനോ(ചെയര്‍പേഴ്‌സണ്‍ പാലാ നഗരസഭ)

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments