Latest News
Loading...

പാലാ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം

പാലാ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ഫെബ്രുവരി 14ന് നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9ന് മാണി സി കാപ്പന്‍ എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി മീനാഭവന്‍, വാര്‍ഡ് മെംബര്‍മാരായ ഷീബാറാണി, എന്‍കെ ശശികുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സ്‌കൂള്‍ ശില്‍പി ദേവദത്തിന്‍ തയാറാക്കിയ ഗാന്ധിജിയുടെ പ്രതിമ അനാവരണം ചെയ്യും. കെഎസ്ഇബി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എക്‌സൈസ്, ടാറ്റ മോട്ടോഴ്‌സ്, പുരയ്ക്കല്‍ ഹോണ്ട, തുടങ്ങിയവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ടാവും. 


.വിദ്യാഭ്യാസത്തോടൊപ്പം തന്നെ തൊഴില്‍ പഠനമെന്ന രാഷ്ട്രപിതാവിന്റെ സ്വപ്നവും, പ്രതിഭകളെ നന്നേ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തുക എന്ന വികസിത രാജ്യങ്ങളുടെ കാഴ്ചപ്പാടും സമന്വയിക്കുന്നതാണ് കേരളത്തില്‍ മാത്രം നടപ്പിലാക്കപ്പെട്ട ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എന്ന സങ്കല്‍പം. 1961 ല്‍ സ്ഥാപിതമായ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പാലാ കേരളത്തില്‍ ആകെയുള്ള 39 ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ സ്‌പെഷ്യലൈസ്ഡ് ബ്രാഞ്ചുകളുള്ള ടെക്‌നിക്കല്‍ സ്‌കൂളാണ്.

വീഡിയോ കാണാം : Facebook

പോളിടെക്‌നിക്കിനോട് കിടപിടിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍, ലാബുകള്‍, മെഷനറികള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ സ്‌കൂള്‍. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലയായ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പഠനം കൊണ്ട് മാത്രം ഒരു വിദ്യാര്‍ത്ഥി, നിരവധി തൊഴില്‍ അവസരങ്ങള്‍ക്ക് അര്‍ഹത നേടുന്നു. സംസ്ഥാനത്തെ പോളിടെക്‌നിക് പ്രവേശനത്തിന് ടി എച്ച് എസ് വിദ്യാര്‍ത്ഥികള്‍ക്ക് 10% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ഒരു തുടര്‍പഠനമെന്ന നിലയില്‍ പോളിടെക്‌നിക് പഠനം കൂടുതല്‍ തൊഴില്‍ അവസരങ്ങളിലേക്ക് ഈ വിദ്യാര്‍ത്ഥികളെ എത്തിക്കും. എഞ്ചിനീയറിംഗ് ഡ്രോയിംഗ്, വിവിധ എഞ്ചിനീയറിംഗ് മേഖലകളുടെ തിയറി പ്രാക്ടിക്കല്‍ പഠനം തുടങ്ങിയവ പോളിടെക്‌നിക് പഠനത്തെ അനായസമാക്കി മാറ്റാനും ടി എച്ച് എസ്. പഠിക്കാനും, എന്‍ട്രസ് കൂടാതെ തന്നെ ബി.ടെക് ബിരുധാരിയാകാനും ടി എച്ച് എസ് വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.


.മെയിന്‍ ട്രേഡിനു പുറമേ രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന NSQF (കേന്ദ്രാവിഷ്‌കൃത പദ്ധതി) പഠനത്തിലൂടെ, മൂല്യമേറിയ മറ്റൊരു തൊഴില്‍ സര്‍ട്ടിഫിക്കറ്റും ടി എച്ച് എസ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സാധാരണ ജനങ്ങളില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എന്ന ആശയം എത്തിക്കുന്നതിനും, വിദ്യാര്‍ത്ഥികളില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രയോഗവത്കരണവും അനന്ത സാധ്യതകളും ജനിപ്പിക്കുന്നതിന് സഹായകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ ടെക്‌സ്‌പോ സാങ്കേതികവിദ്യാ പ്രദര്‍ശനത്തില്‍, ജില്ലയിലെ വിവിധ ജില്ലകളില്‍ നിന്നായി ഏകദേശം 1500 വിദ്യാര്‍ത്ഥികളും മറ്റു പൊതുജനങ്ങളും പങ്കാളികളാകും. കുട്ടികളെ എത്തിക്കുന്നതിനായി വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments