Latest News
Loading...

സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കൺവൻഷൻ

മേലുകാവ് : സമൂഹത്തെ കൂട്ടി ചേർക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് നോർത്ത് കർണാടക ബിഷപ് ഡോ. മാർട്ടിൻ . സി. ബോർഗായി. കൂട്ടായ്മകൾ ദൈവിക സ്നേഹത്തിനൊപ്പം തിന്മകളെ ചെറുക്കാൻ വഴിയൊരുക്കും. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് മാർട്ടിൻ . ചാലമറ്റം എംഡിസിഎം എസ് ഹൈസ്കൂൾ മൈതാനത്ത് . അനുഗ്രഹത്തിനായി കൂടി വരിക എന്ന ചിന്താവിഷയത്തിൽ നടക്കുന്ന കൺവൻഷനിൽ ബിഷപ് വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
   
ബിഷപ് ഡോ. കെ. ജി. ദാനിയേൽ , റവ.പി.സി. മാത്യുകുട്ടി, റവ. ബിജു ജോസഫ്, ഐസക് ഡേവിഡ്, ടി.ജോയി കുമാർ എന്നിവർ പ്രസംഗിച്ചു. 

 11 വരെ നടക്കുന്ന കൺവൻഷൻ യോഗങ്ങളിൽ റവ. ഡോ. എം .പി ജോസഫ്, റവ. ഡോ. ഡി. ജെ അജിത് കുമാർ , റവ.
സാജൻ .പി മാത്യു, റവ.സജീവ് തോമസ് , പ്രെഫ. പ്രീന മാത്യു, സാം കെ ഉതുപ്പ് , ഡോ.ബിജു എം ജോർജ് എന്നിവർ ബൈബിൾ പ്രഭാഷണം നടത്തും.
11 ന് മേലുകാവുമറ്റത്തു നിന്നും കൺവൻഷൻ പന്തലിലേക്ക് സുവിശേഷ റാലി സഘടിപ്പിച്ചിട്ടുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments