Latest News
Loading...

ലോകത്തിന് പുനർജീവൻ നല്കുന്ന ക്രിസ്തുവിനെ അറിയുക : റവ.ഡോ.അജിത് കുമാർ

അന്ധകാരവും തിന്മയും മരണവും വിതക്കുന്ന ലോകത്തിന് പുനർജീവൻ ലഭിക്കുന്നത് ക്രിസ്തുവിനെ അറിഞ്ഞ്, ക്രിസ്തു ദർശനത്തിലൂടെ ജീവിതം നയിക്കുമ്പോഴെന്ന് റവ.ഡോ. ഡി.ജെ.അജിത് കുമാർ പ്രസ്താവിച്ചു. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ റൂബി ജൂബിലി കൺവൻഷന്റെ രണ്ടാം ദിവസം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മഹായിടവക ബിഷപ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് തിരുമേനി അധ്യക്ഷനായിരുന്നു. ചേലച്ചുവട് , കൊന്നത്തടി സഭാ ജില്ലയിലെ വൈദികരും ശുശ്രൂഷകരും ആരാധനക്ക് നേതൃത്വം നല്കി. ഇന്ന്  നടക്കുന്ന വൈദികരുടെ പ്രത്യേക യോഗത്തിൽ ഡോ.ബിജു എം.ജോർജ് പ്രസംഗിക്കും. 2 PMനും 6pm നും റവ.ഡോ.ഡി.ജെ.അജിത് കുമാർ പ്രസംഗിക്കും. ആരാധനക്ക് പീരുമേട് സഭാ ജില്ല നേതൃത്വം നല്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments