Latest News
Loading...

CPIM ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ പാർട്ടി വിട്ട് CPI ൽ ചേർന്നു

തീക്കോയി CPIM വെള്ളികുളം ബ്രാഞ്ച് സെക്രട്ടറി സജിമോൻ റ്റി. സി താന്നിപൊതിയിൽ, പാർട്ടി അംഗമായ  ബിജു മാത്യു കിഴക്കേൽ, CITU അംഗമായ സോണി പീറ്റർ മോടിക്കിഴക്കയിൽ എന്നിവർ സിപിഐ ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ രക്തഹാരം അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. 

.മണ്ഡലം കമ്മിറ്റി അംഗം റ്റി ഡി മോഹനൻ, തീക്കോയി ലോക്കൽ സെക്രട്ടറി പ്രശാന്ത് കെ എം, പഞ്ചായത്ത്‌ മെമ്പർ പി എസ് രതീഷ്,nലോക്കൽ കമ്മിറ്റി അംഗങ്ങളായ വിനോദ് ജോസഫ്, റോണി സന്തോഷ്‌, മറ്റ് പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് കമ്മിറ്റികളിൽ ജനകീയ പ്രശ്നങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന മേൽ ഘടകത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നു ഇവർ പറഞ്ഞു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments