Latest News
Loading...

കാരുണ്യത്തിന്റെ സ്നേഹ പൊതി അമ്പതാം നാൾ

 കാരുണ്യത്തിന്റെ സ്നേഹ പൊതി 50 ദിനങ്ങൾ പിന്നിടുമ്പോൾ  കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ചേന്നാട് സെന്റ് മരിയ  ഗോരോത്തിസ് ഹൈസ്കൂൾ . പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് അധ്യാപകർ. കഴിഞ്ഞ ജൂൺ മാസത്തിൽ ആരംഭിച്ച സ്നേഹ പൊതി മണിയംകുളം രക്ഷാ ഭവനിലെ സഹോദരങ്ങൾക്കാണ് നല്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് അറുപത് പൊതികൾ നല്കുന്നത്. അമ്പത് ദിവസങ്ങൾ പിന്നിട്ട സന്തോഷത്തിൽ വിദ്യാർത്ഥികൾ സ്നേഹ മധുരം എന്ന പോഗ്രാം സംഘടിപ്പിച്ചു 

.സ്നേഹ പൊതിയോടപ്പം വിദ്യാർത്ഥികളുടെ സംഭാവനയും രക്ഷാ ഭവൻ മദർ സുപ്പീരിയറിന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച് കൈമാറി. കൂടാതെ എല്ലാ വിശേഷ ദിനങ്ങളിലും മുഴുവൻ അന്തേവാസികൾക്കും ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിക്കും. സ്വയം തൊഴിലൂടെ സോപ്പ്, ലോഷൻ നിർമ്മാണത്തിലുടെ കിട്ടുന്നതുകയും വിദ്യാർത്ഥികൾ കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കുന്നു. സിസ്റ്റർ ലിറ്റി ഡി എസ് ടി.. ജീസാ ജെയ്സൺ ലിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ  നേതൃത്വം നല്കുന്നു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments