Latest News
Loading...

കാറിന് തീ പിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു

ഓടുന്ന കാറിന് തീ പിടിച്ച് പൂര്‍ണഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു. കണ്ണുരില്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. 


മാരുതി എസ്പ്രസോ കാറിനാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് ഓഫീസിന് തൊട്ടടുത്തായിരുന്നു അപകടം. തീ പടര്‍ന്നെങ്കിലും കാര്‍ ലോക്ക് തുറക്കാനാകാതെ വന്നതോടെ ഇരുവരും അകത്ത് കുടുങ്ങുകയായിരുന്നു. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവരാണ് തീപടരുന്നത് വിളിച്ചുപറഞ്ഞത്. പ്രജിത്താണ് പുറകിലെ ഡോര്‍ തുറന്നുകൊടുത്തത്. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയര്‍ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments