Latest News
Loading...

പാലാ ഞൊണ്ടി മാക്കൽ കവലയിൽ വാഹനാപകടം

പാലാ തൊടുപുഴ റോഡിൽ ഞൊണ്ടി മാക്കൽ കവലയിൽ വാഹനാപകടം. തൊടുപുഴ റോഡിൽ നിന്നും എത്തിയ ഇന്നോവ കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്ത ഒരു യുവാവ് മരിച്ചു. തട്ടാരാത് പറമ്പിൽ ബിമൽ ബാബു കുറവിലങ്ങാട് ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. 

.ബൈക്ക് ഇടിച്ചു തെറിപ്പിച്ച കാർ റോഡ് സൈഡിലെ സോളാർ ലൈറ്റ് തകർത്തു. സമയത്ത് വീടിൻറെ തിട്ടയിൽ ഇടിച്ച് വാഹനം തലകീഴായി മറിഞ്ഞു. പാലാ ഫയർഫോഴ്സ് എത്തിയാണ് വാഹനം റോഡിൽ നിന്നും നീക്കിയത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. കുറവിലങ്ങാട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.  അപകടത്തിൽ ബൈക്ക് തവിടുപൊടിയായി. 

Video- Facebook 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments