Latest News
Loading...

കൊമേഴ്സ് ഫെസ്റ്റ് CALIC 2K23’നടത്തി

രാമപുരം മാർ അഗസ്തിനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ ഇൻറർകോളജിയറ്റ് കൊമേഴ്സ് ഫെസ്റ്റ് ‘CALIC 2K23' നടത്തി. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി അനവധി വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. 

കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് വകുപ്പ്മേധാവി ജോസ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർ ലിജോ ബേബി, അസോ.പ്രസിഡന്റ് ആനന്ദ്, സെക്രട്ടറി പാർവതി തുടങ്ങിയവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് കോളേജ് മാനേജർ റെവ. ഡോ. ജോർജ് വർഗീസ്‌ ഞാറക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments