Latest News
Loading...

കീശ കാലിയാക്കുന്ന ബജറ്റ്: ജിബിൻ ആലപ്പുരയ്ക്കൽ

സാധാരണ ജനങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത ഗതികേടിലേക്ക് തള്ളിയിടുന്ന ബജറ്റാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് എന്ന് യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റ് ജിബിൻ ആലപ്പുരയ്ക്കൽ അഭിപ്രായപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിലേക്ക് നയിക്കുന്ന ഈ സംസ്ഥാന ബജറ്റ് കുടുംബ ബജറ്റിനെ സാരമായി ബാധിക്കും. 

ജനങ്ങളുടെ മേൽ സംസ്ഥാന സർക്കാർ അധിക ഭാരം അടിച്ചേൽപ്പിക്കുകയാണ് ഈ ബജറ്റിലൂടെ ചെയ്തിരിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ ദാവൂദ് ഇബ്രാഹീമും വീരപ്പനും ഒക്കെ ബാലഗോപാലിൻ്റെ ശിഷ്യത്വം സ്വീകരിക്കേണ്ട അവസ്ഥയാണെന്നും യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റ് ജിബിൻ ആലപ്പുരയ്ക്കൽ അഭിപ്രായപ്പെട്ടു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments