Latest News
Loading...

ജനദ്രോഹ ബജറ്റ് പിൻവലിക്കണം: ബി.എം.എസ്

പാലാ: കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി.എം.എസ് പാലാ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണ്ണയും നടത്തി. ളാലം ക്ഷേത്ര മൈതാനത്തു നിന്ന് ആരംഭിച്ച പ്രകടനം ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന ധർണ്ണ ബി.എം.എസ് ജില്ലാ പ്രസിഡണ്ട് വി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. 



.ജനങ്ങൾക്കു മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയവും, കോവിഡും ഉൾപ്പടെയുള്ള പ്രതിസന്ധികളെ നേരിടാൻ കേന്ദ്ര സർക്കാർ 35,000 കോടി നല്കി. ജനങ്ങൾ കുടുക്ക പൊട്ടിച്ചും, ആടിനെ വിറ്റും, താലി വിറ്റും സമാഹരിച്ച പണം നൽകി.എന്നാൽ ഇതെല്ലാം വകമാറ്റിയും ധൂർത്തടിച്ചും നശിപ്പിച്ചതിനു ശേഷമാണ് ഈ ജന വിരുദ്ധ നടപടി.ജലത്തിന്റെയും, വൈദ്യുതിയുടെയും, ഇന്ധനത്തിന്റെയും വില വർധന പിൻവലിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

.മേഖലാ വൈസ് പ്രസിഡണ്ട് സിബി മേവിട അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്.ഹരികുമാർ ,ജോസ് ജോർജ്, കെ.ആർ.സുനിൽകുമാർ, ജോജി.പി.തോമസ്, എം.ആർ.ബിനു, സുഹാദിയ, എ.എൻ.ബാബു, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments