Latest News
Loading...

രക്തദാനത്തിൽ മക്കൾ മാതാപിതാക്കൾക്ക് മാതൃകയാവുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ

എല്ലാ കാര്യങ്ങളിലും മക്കൾക്ക് മാതൃക മാതാപിതാക്കളായിരിക്കെ രക്തദാനത്തിന് മാതൃക മക്കളായി മാറുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വിളക്കുമാടം സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നെ മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ
 മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവന്ന് നടത്തിയതായിരുന്നു ഈ മെഗാ രക്തദാന ക്യാമ്പ് .
 
 
.വിളക്കുമാടം സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും പാലാ ലയൺസ് ക്ലബ്ബിന്റെയും യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മാനേജർ ഫാദർ ജോസഫ് പാണ്ടിയാന്മാക്കൽ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സണ്ണി വി സക്കറിയ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി.

 പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർ സോജൻ തൊടുകയിൽ , യൂത്ത് എംപവർമെന്റ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, പാലാ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജോയി തോമസ് പ്ലാത്തോട്ടം, സ്റ്റാഫ് സെക്രട്ടറി ജോർജുകുട്ടി ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിസി ജോസ് , സ്കൗട്ട് മാസ്റ്റർ അനിലാ സിറിൾ, ഗയിഡ് ലീഡർ സിസ്റ്റർ ആൽഫിൽ എസ് എച്ച് എന്നിവർ പ്രസംഗിച്ചു.

.ക്യാമ്പിൽ 75 ഓളം പേർ രക്തം ദാനം ചെയ്തു. ലയൺസ് - എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് കോട്ടയവും ഐ എച്ച് എം ബ്ലഡ് ബാങ്ക് ഭരണങ്ങാനവും ആണ് ക്യാമ്പ് നയിച്ചത്. സിസ്റ്റർ ആലിസ് ഔസേഫ്‌പ്പറമ്പിൽ , സിസ്റ്റർ അനിലിറ്റ് എസ് എച്ച്, സ്കൂൾ ലീഡർ സാൻജോ സൈനു, ആഷിക് റ്റോമി, അർച്ചന വിസ്വനാഥ് ,ലിയോൺ ജോ തോമസ്, അൻജലീനാ സജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments