Latest News
Loading...

നഗരസഭാ ചെയർപേഴ്സൻ്റെ മാപ്പ് പ്രസ്താവന മുന്നണി വിരുദ്ധം

പതിനേഴ് എൽ.ഡി.എഫ് കൗൺസിലർമാരുടെ വോട്ട് തേടി ചെയർപേഴ്സൺ കസേരയിൽ ഇരിക്കുന്ന ജോസിൻ ബിനോ ,സ്ഥാനം കിട്ടിയ ഉടൻ 17 പേരിൽ 2 പേരെ മാത്രം കൂട്ടി അവരുടെയും മുന്നണി വിരുദ്ധരുടേയും താല്പര്യങ്ങൾക്കും പ്രതിപക്ഷത്തെ പ്രീതിപ്പെടുത്തുമാനമായി നടത്തുന്ന നാടകങ്ങളെ പാലാക്കാർ തിരിച്ചറിഞ് കഴിഞ്ഞതായി കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി ലീഡറും മുൻ ചെയർമാനുമായ ആൻ്റോ ജോസ് പടിഞ്ഞാറെക്കര.

നഗരസഭാശ്മശാനത്തിൽ വൈദ്യുതി കണക്ഷന് താമസം നേരിട്ടത് സാങ്കേതിക കാരണങ്ങളാൽ മാത്രമാണ്. ഓവർ ഹെഡ് ലൈനു പകരം അണ്ടർ ഗ്രൗണ്ട് കേമ്പിൾ വേണമെന്ന് വൈദ്യുത ബോർഡ് അധികൃതർ നിർദ്ദേശിക്കുകയും ആയതിൻ്റെ പൂർത്തീകരണ സർട്ടിഫിക്കറ്റിനായുള്ള നടപടികൾ പൂർത്തിയാക്കേണ്ടതിനാലുമാണ് കണക്ഷൻ വൈകിയതെന്നും നഗരസഭാ കൗൺസിലിൽ വിശദീകരിക്കപ്പെട്ട ശേഷം ചിലർ എഴുതി നൽകിയ പ്രസ്താവനയാണ് മുന്നണിക്ക് കളങ്കം വരുത്തും വിധം നൽകിയിരിക്കുന്നത്. 

.പാലാ നഗരസഭയിൽ കഴിഞ്ഞ 2 വർഷവും വികസന പ്രവർത്തങ്ങൾ പൂർത്തിയാക്കി തന്നെയാണ് ഉൽഘാടനം നടത്തിയിട്ടുള്ളത്. ടൗൺ ഹാൾ എ.സി, തുമ്പൂർമുഴി പ്രൊജക്ടുകൾ ,ജനറൽ അശ്രുപതിയിൽ ഡയാലീസസ് യൂണിറ്റുകൾ, പാർക്കിംഗ് ഗൗണ്ട്, പോസ്റ്റ്മോർട്ടം, തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ 2 വർഷമായി പൂർത്തികരിച്ച് ഉൽഘാടനം ചെയ്തപ്പോൾ അന്ന് കൗൺസിലർ ആയിരുന്ന ഇപ്പോഴത്തെ ചെയർപേഴ്സണും സന്നിഹിതയായിരുന്നല്ലോ? ആശ്രുപതിയുടെ പരിസരം ടൈൽ പാകി മനോഹരമാക്കിയതിൻ്റെയും RVപാർക്ക് മനോഹരമാക്കിയതിൻ്റെയും ഉൽഘാടനം നടത്തിയിട്ടില്ല. ഉൽഘാടനം ചെയ്യാൻ ചെയർമാന് കൊതിയാണങ്കിൽ അത് നടത്താവുന്നതാണ്.

 അല്ലെങ്കിൽ ലഭിച്ച ഒരു വർഷത്തെ കാലയളവിൽ ജനപകാരപ്രദമായ പ്രോജക്ടുകൾ തയ്യാറാക്കി ഉൽഘാടനം നടത്താൻ ശ്രമിക്കുന്നതിന് പകരം മുൻകാലത്ത് ചെയ്ത വികസനങ്ങളിൽ കുറവ് കണ്ടു പിടിച്ച് വീണ്ടും ഉൽഘാടനം നടത്താൻ ശ്രമിക്കുന്നത് പാപ്പരത്തമാണ്. ഏതെങ്കിലും പ്രൊജക്ടിൽ ചെറിയ പോരായ്മയുണങ്കിൽ അത് പരിഹരിക്കേണ്ടത് തുടർന്ന് വരുന്ന ചെയർപേഴ്സൻ്റെ ചുമതലയാണ്. അതിന് പകരം സ്വന്തം മുന്നണി യേയും മുൻ ചെയർമാനേയും തള്ളിപറഞത് ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ ബിരുധ ക്ലാസ്സിൽ ചേർത്തതിന് തുല്യമാണ്.

 രാഷ്ട്രിയ വിദ്യാഭ്യാസത്തിൻ്റെ കുറവായി മാത്രമെ ഇതിനെ ഞങ്ങൾ കാണുന്നുള്ളു. വരും ദിവസങ്ങളിൽ 2 പേരെ മാത്രം മുഖവിലയ്ക്കെടുത്ത് ഭരിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. ജോസ്.കെ.മാണിക്ക് വേണ്ടി മാപ്പ് ചോദിക്കാൻ ചെയർപേഴ്സണെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതിന്നുള്ള അർഹതയും ഇല്ല. 10 വർഷത്തിലധികം ലോകസഭാംഗമായിരുന്ന വേളയിൽ ഇന്ത്യയിൽ വളരെ കുറച്ച് എണ്ണം മാത്രമുള്ള ട്രിപ്പിൾ ഐ.റ്റി, സയൻസ് സിറ്റി, മാസ് കമ്മും ണിക്കേഷൻ, കേന്ദ്ര റോഡ് ഫണ്ടുകൾ തുടങ്ങി ഇൻഡ്യയിലെ മികച്ച എം.പി ക്കുള്ള അവാർഡ് കിട്ടിയ കാര്യം പലരും മറന്ന്  എങ്കിലും കേരളാ കോൺഗ്രസ് രണ്ടില ചിഹ്നത്തിൽ കഴിഞകാലങ്ങളിൽ മൽസരിച്ച ജോസിൻ ബിനോ മറക്കുന്നത് ശരിയല്ല. 

ഇന്നത്തെ കൗൺസിലിന് മുന്നോടിയായി LDF നേതാക്കളുടെ നേതൃത്യത്തിൽ കൂടിയ LDF പാർലമെൻ്ററി പാർട്ടി യോഗത്തിലും തുടർന്ന് 4 മണിക്ക് നടത്തിയ കൗൺസിൽ യോഗത്തിലും ഈ വിഷയം ചെയർപേഴ്സൺ അവതരിപ്പിക്കാതെ ഇതിൻ്റെ സാങ്കേതിക കാരണം ഉദ്യേഗസ്ഥർ വിശ ദീകരിച്ചപ്പോൾ അത് തൃപ്തികരമെന്ന് കൗൺസിൽ അംഗങ്ങൾ ഏകകണ്നേ മനസ്സിലാക്കിയതിന ശേഷം മുൻതിരകഥ പ്രകാരം ചേമ്പറിൽ മാധ്യമ പ്രവർത്തകരെ വിളിച്ച് വരുത്തി പ്രതിപക്ഷവുമായി ചേർന്ന് നടത്തിയ നാടകമായിട്ടേ ഇതിനെ ഞങ്ങൾ കാണുന്നുള്ളു. cpm - കേരളാ കോൺഗ്രസ് എം ബന്ധം തകർക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലായെന്നും ആൻ്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു.
    

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments