സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ മോട്ടര്‍ വാഹന വകുപ്പ്. മോട്ടര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് കാമറകള്‍ സ്ഥാപിച്ചത്.
പിഴ ഈടാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. അനുവാദം ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ ഈടാക്കിത്തുടങ്ങും.
675 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കെല്‍ട്രോണ്‍ നേരിട്ടാണ് കാമറകള്‍ സ്ഥാപിച്ചത്. ക്യാമറകളില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍, പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പിഴ ഈടാക്കാന്‍ കഴിഞ്ഞിട്ടില്ല.
30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. എഐ ക്യാമറകള്‍ക്ക് പുറമേ റെഡ് ലൈറ്റ് വയലേഷന്‍, പാര്‍ക്കിങ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകളും ഉള്‍പ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയില്‍ ചെലവഴിച്ചത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments