Latest News
Loading...

പാലാ മരിയൻ മെഡിക്കൽ സെന്ററിൽ 50 ജീവനക്കാർ പങ്കെടുത്ത സുവർണ്ണ ജൂബിലി രക്തദാന ക്യാംപ്

സേവനമേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട് പാലാ മരിയൻ മെഡിക്കൽ സെന്റർ. അൻപതാം വർഷ ആഘോഷങ്ങളുടെ പ്രതീകമായി ആശുപത്രിയിലെ 50 ജീവനക്കാർ പങ്കെടുത്ത സുവർണ്ണ ജൂബിലി രക്തദാന ക്യാംപ് ശ്രദ്ധേയമായി..

കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരാശുപത്രിയുടെ ജൂബിലിയോടനുബന്ധിച്ച് അവിടുത്തെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു രക്തദാന ക്യാമ്പ് നടത്തപ്പെടുന്നത്.പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സുവർണ്ണ ജൂബിലി രക്തദാന ക്യാമ്പ് നടന്നു. ആശുപത്രിയിലെ ഡോക്ടർമാരും സിസ്റ്റർമാരും നേഴ്സുമാരും മറ്റു ജീവനക്കാരും ഉൾപ്പടെ 50 പേരാണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്..

ആശുപത്രി സൂപ്രണ്ട് ഡോക്ടർ മാത്യു തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന
സമ്മേളനത്തിൽ പ്രശസ്ത സിനിമാ താരം മിയാ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ചെയർമാനും പാലാ ഡി വൈ എസ് പിയുമായ എ ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി..പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി..


ബ്രില്യന്റ് സ്‌റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ്, ജില്ലാ ആരോഗ്യ മാസ്സ് മീഡിയാ ഓഫീസർ ഡോമി ജോൺ, കിസ്കോ ബാങ്ക് പ്രസിഡന്റ് എം എസ് ശശിധരൻ നായർ, റവ.ഡോ.ജോർജ് ഞാറക്കുന്നേൽ, ഡോക്ടർ സിറിയക് തോമസ് , പ്രഫ. ഡോ. റ്റെസി കുര്യൻ, ഡോക്ടർ പ്രദീപ് മാത്യു, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ് എഫ് സി സി എന്നിവർ ആശംസകൾ അർപ്പിച്ചു..
     
ആശുപത്രിയോട് അനുബന്ധിച്ച് കിസ്കോ ബാങ്കിന്റേയും റോട്ടറി ക്ലബ്ബിന്റേയും സഹകരണത്തോടെ ആരംഭിച്ച കിസ്കോ - മരിയൻ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിക്കുന്നത്. പാലാ ജനറൽ ആശുപത്രി ഉൾപ്പടെയുള്ള ആശുപത്രികളിലെ രോഗികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ രക്തം നൽകുന്നത് ഈ ബ്ലഡ് ബാങ്കിൽ നിന്നുമാണ്. പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാ മാസവും രണ്ടും മൂന്നും സന്നദ്ധ രക്തദാന ക്യാമ്പുകൾ നടന്നു വരുന്നുണ്ട്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments