Latest News
Loading...

കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ

ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.റ്റി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം മറ്റക്കര  അമേഗ് റ്റി. ചെറിയാൻ (24), അകലക്കുന്നം മറ്റക്കര   അനന്തകൃഷ്ണൻ (25),    എബിൻ ബിനോയ് (25),   ആനന്ദ് (25), പാലാ മുരുക്കുപുഴ  അനൂപ് ബെന്നി (24) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 31.01.2023 രാത്രി 10:30 മണിയോടുകൂടിയായിരുന്നു കേസിനാസ്പദമായ സംഭവം. 

യുവാക്കൾ സഞ്ചരിച്ചിരുന്ന BMW കാറിന് മതുമൂല ഭാഗത്ത് വച്ച് കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവർ സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ് ബസ് ചങ്ങനാശ്ശേരി കെഎസ്ആർ റ്റി.സി സ്റ്റാൻഡിനു മുൻവശം നിർത്തി ആളുകളെ ഇറക്കിയ സമയം ബസിനെ പിന്തുടർന്നെത്തിയ യുവാക്കൾ ഡ്രൈവറെ ചീത്ത വിളിക്കുകയും,അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടൻതന്നെ യുവാക്കളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, സജിമോൻ കെ.എസ്, ജോസഫ് കുട്ടി, പ്രസാദ് ആർ.നായർ, എ.എസ്.ഐ സിജൂ കെ.സൈമൺ, അനിൽകുമാർ ഇ.കെ, സി.പി.ഓ മാരായ കുര്യാക്കോസ്, വിശ്വനാഥൻ, മോബിഷ്, മജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവർക്കെതിരെ ഡ്രൈവറെ ആക്രമിച്ച കേസും, കൂടാതെ കെ.എസ്.ആർ.റ്റി.സി ബസിന് കേടുപാട് വരുത്തിയതിനാൽ പൊതുമുതൽ നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടാതെ ഇവര്‍ സഞ്ചരിച്ചിരുന്ന BMW കാർ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments