Latest News
Loading...

മുസ്ലിം ലീഗിൻ്റെ മറുപടി ഗാനമേള 24 ന് ഈരാറ്റുപേട്ടയിൽ

വിവാദമായ ഈരാറ്റുപേട്ട നഗരോത്സവത്തിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും പുകയുന്നു. മുസ്ലിം ലീഗ് ഭരിക്കുന്ന ഈ രാറ്റുപേട്ട നഗരസഭ സംഘടിപ്പിച്ച നഗരോത്സവം പരിപാടിയിൽ മുസ്ലിം ലീഗ് പ്രവർത്തകരെയും നേതാക്കളെയും വേണ്ട വിധം പരിഗണിച്ചില്ലെന്ന പരാതി നിലനിൽക്കേ പകരം ഗാനമേള ഒരുക്കി മറുപടി പറയാനൊരുങ്ങുകയാണ് മുസ്ലിം ലീഗ്.മുസ്ലിം ലീഗ് സംസ്കാരിക വിഭാഗമായ കേരള സംസ്കൃതിയുടെ ഉദ്ഘാടനമായിട്ടാണ് പരിപാടി വെച്ചിരിക്കുന്നതെങ്കിലും ചില വ്യക്തികളെ ഉന്നം വെച്ചാണ് പരിപാടിയെന്നാണ് അടക്കം പറച്ചിൽ..മുൻ നഗരസഭാ ചെയർമാനും നഗരോത്സവം ചീഫ് കോർഡിനേറ്ററുമായിരുന്ന വി എം സി റാജിനെതിരെയാണ് ലീഗിൽ അങ്കപ്പുറപ്പാട്. നഗരോത്സവം പരിപാടിയിൽ പ്രതിപക്ഷത്തിന് പ്രാധാന്യം നൽകി ഭരണപക്ഷത്തെ ചെയർമാനെയും വൈസ് വെയർമാനെയും വേണ്ട വിധം പരിഗണിച്ചില്ലെന്ന പരാതി അന്നേയുണ്ട്.


 പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഏക മുസ്ലിം ലീഗ് നഗരസഭയായ ഈരാറ്റുപേട്ട നഗരസഭ സംഘടിപ്പിച്ച നഗരോത്സവത്തിലേക്ക് അബ്ദുസമദ് സമദാനി എം പി, നജീബ് കാന്തപുരം എം എൽ എ, പി കെ ഫിറോസ്, നജ്മ തബ്ഷീറ എന്നിവരെ വിവിധ പരിപാടികളിലേക്ക്‌ ക്ഷണിച്ചിരുന്നെങ്കിലും ഒരാൾ പോലും പരിപാടിക്ക് എത്താത്തതിനു പിന്നിലും നേതാക്കളുടെ ചരടുവലികളാണെന്നാണ് സൂചന. 
അതേ സമയം മറ്റ് പാർട്ടികളിലെ നേതാക്കൾ പല സമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്തു.


.നഗരോത്സവത്തിൽ സുറുമി വയനാടിൻ്റെ ഗാനമേളയ്ക്കിടെ ലീഗ് സംഘടനയായ ഹരിതത്തിൻ്റെ മൊമൻ്റോ ഗായികയ്ക്ക് നൽകുന്നത് വിലക്കിയ ചീഫ് കോർഡിനേറ്ററുടെ നടപടിയ്ക്കെതിരെ അന്നേ പാർട്ടിയിൽ പ്രതിഷേധം ഉയർന്നതാണ്. ഇതിനുള്ള മറുപടിയെന്നോണമാണ് ഹരിതം പ്രസിഡൻറും കൗൺസിലറുമായ പി എം അബ്ദുൽ ഖാദറിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 24 ന് സുറുമി വയനാടിനെത്തന്നെ പങ്കെടുപ്പിച്ച് ഗാനമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി ലീഗ് ഹൗസിൽ ചേർന്ന സംസ്കൃതി രൂപീകരണ യോഗത്തിൽ വി എം സിറാജ് ഒഴികെയുള്ള ലീഗ് നേതാക്കൾ പങ്കെടുത്തു. 

ഈരാറ്റുപേട്ട നഗരോത്സവത്തിൽ നഗരസഭാ ഭരണപക്ഷത്തെയും പാർട്ടിയേയും അവഗണിച്ച് ചീഫ് കോർഡിനേറ്റർ വി എം സിറാജ് നടത്തിയ ഏകാധിപത്യം ഫലത്തിൽ വി എം സിറാജിനെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയിരിക്കുകയാണ്.പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റായിരുന്ന വി എം സിറാജിനെ ഈയിടെ നടന്ന പാർട്ടിയുടെ മുനിസിപ്പൽ,മണ്ഡലം, ജില്ലാ തെരഞ്ഞെടുപ്പുകളിൽ പൂർണമായും ഒഴിവാക്കി. നഗരോത്സവത്തിനായി അഞ്ച് ലക്ഷം രൂപ നൽകാമെന്നേറ്റ നഗരസഭ ഒരു രൂപ പോലും നൽകാത്തതിനെ പലയിടങ്ങളിലും വിമർശിച്ച വി എം സിറാജിനെ തൽക്കാലം മാറ്റി നിർത്താനാണ് പാർട്ടി തീരുമാനം.

അതേസമയം, നഗരോത്സവത്തിൽ ഹരിതത്തെ വിലക്കിയത് പരിപാടിയുടെ സുഗമമായ നടത്തിപ്പിനായിരുന്നെന്നും പൊതു പരിപാടികളിൽ രാഷ്ട്രീയം കൊണ്ടുവരുന്നതിനോട് താൽപര്യമില്ലെന്നും വി എം സിറാജ് പറഞ്ഞു.പരിപാടിയുടെ വൻ വിജയത്തിൽ അസൂയ പൂണ്ടവർ നടത്തുന്ന വില കുറഞ്ഞ പ്രതികാരങ്ങളെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും വി എം സിറാജ് പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments