Latest News
Loading...

മങ്കുഴി ക്ഷേത്രത്തിൽ തിരുവുത്സവവും 23-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും

പൂഞ്ഞാർ: പൂഞ്ഞാർ 108 -ാം നമ്പർ SNDP ശാഖാ യോഗം വക മങ്കുഴി ആകൽ പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെ ശാഖാ യോഗം ആഡിറ്റോറിയത്തിൽ നടക്കും. തിരുവുത്സവ ആഘോഷ ചടങ്ങുകൾ മാർച്ച് 3, 4 തിയതികളിൽ. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ക്ഷേത്ര ചടങ്ങുകളാണ് പ്രധാനമായം നടക്കുക. 

.പൂഞ്ഞാർ പള്ളികുന്നേൽ ദേവീക്ഷേത്രത്തിലേക്കുള്ള പറയെടുപ്പ് ഘോഷയാത്ര മാർച്ച് 3-ാം തിയതിയും മാർച്ച് 4-ാം തിയതി ക്ഷേത്രാങ്കണത്തിൽ കാവടി ഘോഷയാത്ര യും നടക്കും. 23-ാമത് ശ്രീമദ് ഭാഗവതയജ്ഞം മാഹാത്മ്യ പാരായണത്തോടു കൂടി  വൈകിട്ട് ആരംഭിക്കും. ക്ഷേത്രത്തിൽ വൈകുന്നേരത്തെ ദീപാരാധനക്കു ശേഷം ശാഖാ യോഗം ആഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞവേദിയിൽ ഭദ്രദീപ പ്രകാശനത്തോടെ സപ്താഹ യജ്ഞത്തിന് തുടക്കമാവും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികൾ ഭദ്രദീപം കൊളുത്തുന്ന ചടങ്ങിൽ ശാഖാ പ്രസിഡൻറ് ഉല്ലാസ് മതിയത്ത് അധ്യക്ഷത വഹിക്കും.പ്രശസ്ത സിനിമ / സീരിയൽ താരം കുമാരി മീനാക്ഷി അനൂപ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 

.മൂത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിജിമോൻ പാലംപറമ്പിൽ മുഖ്യ പ്രഭാഷണവും എസ്.എസ്.എൽ.സി , പ്ലസ് 2 പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് ശാഖാ യോഗം ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പിൻ്റെ വിതരണം ഡോ. പ്രറ്റി രാജ് ഒഴാങ്കലും നിർവ്വഹിക്കും.സമീപശാഖാ യോഗം ഭാരവാഹികളും ക്ഷേത്ര യോഗം ഭാരവാഹികളും ചടങ്ങുകൾക്ക് ആശംസയർപ്പിച്ച് സംസാരിക്കും.ശാഖാ യോഗം സെക്രട്ടറി വിനു വേലംപറമ്പിൽ യോഗത്തിന് സ്വാഗതമാശംസിക്കും.ശാഖാ യോഗം വൈസ് പ്രസിഡൻ്റ് വി.ഹരിദാസ് യോഗത്തിന് കൃതജ്ഞതയർപ്പിക്കും. യജ്ഞാചാര്യൻ ഭാഗവത പത്മം മധുമുണ്ടക്കയത്തിൻ്റെ യജ്ഞമാഹാത്മ്യപാരായണത്തോടു കൂടി സമ്മേളനം അവസാനിക്കും. 23-ാം തിയതി മുതൽ ആരംഭിക്കുന്ന സപ്താഹയജ്ഞം മാർച്ച് 1-ാം തിയതി സമാപിക്കും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments