Latest News
Loading...

ചേർപ്പുങ്കൽ ബി വി എം കോളേജിൽ 'ദിശ 2023 തൊഴിൽ മേള മാർച്ച് 4 ശനിയാഴ്ച

സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജും സംയുക്തമായി വിവിധ മേഖലകളിലെ ഇരുപതിൽ പരം കമ്പനികളിലെ നിരവധി ഒഴിവുകളിലേക്ക് മാർച്ച് 4 ശനിയാഴ്ച രാ വിലെ 9 മണി മുതൽ ദിശ 2023 എന്ന പേരിൽ കോളേജിൽ വെച്ച് ജോബ് ഫെയർ നടത്തും.


.'ദിശ 2023 ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താം ക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻ ജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം. പ്രായപരിധി 18 വയസ്സ് മുതൽ 35 വയസ്സ് വരെ. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് ദിശ 2023 തൊഴിൽ മേളയിയിലുള്ളത്. തൊഴിൽ മേളയിൽ അമൃത ഹോസ്പിറ്റൽസ്, ഓക്സിജൻ ഗ്രൂപ്പ് എ വി ജി മോട്ടോർസ്, ഐ ഡി എഫ് സി, ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫർമസി, സൂരി ഹോട്ടൽസ് ആൻഡ് റിസോർട്സ് RRD DONNELLY, ENNEXXA Technologies, GOAN Institutes, തുടങ്ങിയ പ്രമുഖ കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കും

ശനിയാഴ്ച രാവിലെ 9 മണിക്ക് കോളേജ് പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അധ്യക്ഷയിൽ കോളേജ് തിയേറ്ററിൽ വച്ചുള്ള യോഗത്തിൽ കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ മേള ഉത്ഘാടനം ചെയ്യും തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനിക ളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ് ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

വാർത്താ സമ്മേളനം : Facebook 

 കോളേജ് ബർസാർ ഫാ. റോയ് മലമാക്കൽ, കമ്പ്യൂട്ടർ വിഭാഗം മേധാവിയും കോളേജ് പ്ലേസ്മെന്റ് ഓഫീസറും ആയ ബിനു എം ബി, എച്ച് ആർ മാനേജർ അനിറ്റ് ജോസ്, എന്നിവർ തൊഴിൽമേളയെ കുറിച്ച് വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2560413 / 2563451/ 256545, 8078116343


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments