Latest News
Loading...

ശതാബ്ദി ആഘോഷ സമാപനം ഫെബ്രുവരി 19ന്

ഉരുളികുന്നം സെന്റ് ജോര്‍ജ്ജ് ദൈവാലയം ദൈവാലയ ശതാബ്ദിയുടെ ഉദ്ഘാടനം 2022 ഫെബ്രുവരി 20-ന് രാവിലെ പാലാ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദിയുടെ സമാപനവും അഭിവന്ദ്യപിതാവിന്റെ ഇടയനടുത്ത സന്ദര്‍ശനവും 2023 ഫെബ്രുവരി 12 ഞായര്‍ മുതല്‍ 19 ഞായര്‍ വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.

 ഫെബ്രുവരി 17-ന് വൈകുന്നേരം ഇടവകയില്‍ ശുശ്രൂഷ ചെയ്തിരുന്ന വൈദികര്‍ ഒരുമിച്ചുചേര്‍ന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫെബ്രുവരി 18-ന് വൈകുന്നേരം 3 മണിക്കുള്ള പരി. കുര്‍ബാനയെ തുടര്‍ന്ന് പരേതനായ ജി.എസ്. ചാക്കോച്ചന്‍ ഗണപതിപ്പാക്കലിന്റെ സ്മരണയ്ക്കായി ഭാര്യ റൂബി ചാക്കോച്ചന്‍ നിര്‍മ്മിച്ചുനല്‍കിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. തദവസരത്തില്‍ നവീകരിച്ച ഗാഗുല്‍ത്തായുടെ ആശീര്‍വാദകര്‍മ്മവും നിര്‍വഹിക്കും. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് പള്ളിക്കമ്മിറ്റി, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.


കോട്ടയം, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അകലക്കുന്നം, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ് ഉരുളികുന്നം ഇടവക. 1923 ഫെബ്രുവരി 18-ന് വി. ഗീവര്‍ഗീസിന്റെ നാമത്തിലുള്ള ദൈവാലയം പൂവരണി വികാരി മുട്ടത്തുപാടത്ത് ബഹു. യൗസേപ്പ് അച്ചന്‍ വെഞ്ചരിക്കുകയും പരി. കുര്‍ബാന അര്‍പ്പിക്കു കയും ചെയ്തു. 1942 ഒക്ടോബര്‍ 6-ാം തീയതിയിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജെയിംസ് കാളാശ്ശേരി 1891-ാം നമ്പര്‍ കല്പന പ്രകാരം 1942 ഒക്ടോബര്‍ 10-ാം തീയതി ഉരുളികുന്നം കുരിശുപള്ളിയെ ഒരു ഇടവകപ്പള്ളിയായി അംഗീകരിച്ചു.



.1973 സെപ്റ്റംബര്‍ 23-ന് പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പുതിയ പള്ളിക്ക് തറക്കല്ലിടുകയും 1974 ഓഗസ്റ്റ് 17-ന് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ആശീര്‍വാദം നടത്തുകയും ചെയ്തു. 

2023 ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 7.45-ന് ശതാബ്ദി സമാപനത്തിനും ഇടയനടുത്ത സന്ദര്‍ശനത്തിനുമായി എത്തുന്ന അഭിവന്ദ്യ പിതാവിന് ഔദ്യോഗിക സ്വീകരണം നല്‍കും. 8 മണിക്ക് ആഘോഷമായ പരിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സിമിത്തേരി സന്ദര്‍ശ നവും നടത്തും. തുടര്‍ന്ന് ശതാബ്ദിയുടെ സമാപന സമ്മേളനം അഭിവന്ദ്യ പിതാവിന്റെ അദ്ധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ-സാമുദായിക നേതാക്കളുടെ നടത്ത പ്പെടും. തുടര്‍ന്ന് ഇടവാംഗങ്ങളുടെ കലാപരിപാടികളും പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ നാടകവും ഉണ്ടായിരിക്കുന്നതാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments