Latest News
Loading...

പാലാ മരിയൻ മെഡിക്കൽ സെൻ്റർ സുവർണ്ണ ജൂബിലി സമാപനം 11 ന്

 പാലാ മരിയൻ മെഡിക്കൽ സെൻ്ററിൻ്റെ സുവർണ്ണ ജൂബിലി ആഘോഷസമാപനം 11 ന് നടക്കുമെന്ന് പ്രൊവിൻഷ്യാൾ സുപ്പീരിയർ സി ഡോ ഗ്രെയ്സ് മുണ്ടപ്ലാക്കൽ, അഡ്മിനിസ്ട്രേറ്റർ സി ഷേർളി ജോസ്, പി ആർ ഓ ബെൻസി എന്നിവർ  അറിയിച്ചു.

11 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മരിയൻ മെഡിക്കൽ സെൻ്ററിൽ സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി സമാപനാഘോഷം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ന്യൂറോപതി പ്രോജക്ട് ഉദ്ഘാടനം ചെയ്യും. ഡോ ജോസ് ചാക്കോ പെരിയപ്പുറം മുഖ്യാതിഥിയായി പങ്കെടുക്കും. 

വീഡിയോ: Facebook

ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അസിസ്റ്റൻ്റ് മദർ ജനറാൾ ഡോ സിസ്റ്റർ റോസ് അനിത, റവ ഡോ ജോർജ് ഞാറക്കുന്നേൽ, ഡോ മാത്യു തോമസ്, പ്രൊഫ സണ്ണി വി സക്കറിയ, സി ഡോ ഗ്രെയ്സ് മുണ്ടപ്ലാക്കൽ, സി ഷെർളി ജോസ് എന്നിവർ പ്രസംഗിക്കും.

പാലായിലും പരിസര പ്രദേശങ്ങളിലും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1973 ഫെബ്രുവരി 2നാണ് മരിയൻ മെഡിക്കൽ സെൻ്ററിൻ്റെ തുടക്കം. 30 ബഡ്ഡുകളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 150 ബഡ്ഡുകളും 26 ഡിപ്പാട്ടുമെൻ്റുകളിലായി 45 ഡോക്ടർമാരും 450 ൽ പരം സ്റ്റാഫുകളുമായി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മരിയൻ മെഡിക്കൽ സെൻ്റർ പ്രവർത്തിച്ചു വരുന്നു.

 ആശുപത്രിയോടനുബന്ധിച്ച് 1983ൽ നേഴ്സിംഗ് സ്കൂളും ആരംഭിച്ചു. രജത ജൂബിലി സ്മാരകമായി അശരണർക്കും ആലംബഹീനർക്കുമായി സെൻ്റ് ജോസഫ് ഡെസ്റ്റിറ്റ്യൂട്ടിന് തുടക്കം കുറിച്ചു. 2014ൽ ബ്ലഡ് ബാങ്ക്, 2015ൽ ഡയാലിസിസ് യൂണിറ്റ്, 2016ൽ മോർച്ചറി, 2019 ൽ പുതിയ തിയേറ്റർ കോംപ്ലക്സ് എന്നിവ ആരംഭിച്ചു. 2015ൽ ഐ എസ് ഒ സർട്ടിഫിക്കേറ്റ് ലഭിച്ച മരിയൻ മെഡിക്കൽ സെൻ്ററ്റന് 2019 ൽ എൻ എ ബി എച്ച് അക്രഡിറ്റേഷനും ലഭ്യമായി. ഇതോടൊപ്പം സൗജന്യ രക്തദാന ക്യാമ്പ്, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയവയും സംഘടിപ്പിച്ചു വരുന്നുണ്ട്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments