Latest News
Loading...

വനിതകളുടെ പേരിൽ നടത്തിയ സമരം അപഹാസ്യം

പാലാ: വർക്കിംഗ് വിമൻസ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു വിവിധ വനിതാ സംഘടനകൾ നടത്തിയ സമരം പ്രഹസനവും അപഹാസ്യവുമാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി. ഭരണത്തിലിരിക്കുന്നവർ തങ്ങൾക്കെതിരെ തന്നെ സമരം നടത്തി സെൽഫ് ഗോൾ അടിയ്ക്കുകയാണ്. സമരം നടത്തിയവർ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നപ്പോൾ വനിതാ ഹോസ്റ്റലിന്റെ സ്ഥിതി എന്തായിരുന്നു എന്നുകൂടി ഓർക്കണം. യുഡിഎഫ് കൗൺസിലർ അങ്കണവാടിക്ക് വേണ്ടി സ്ഥലം ആവശ്യപ്പെട്ടപ്പോഴാണ് വനിതാ ഹോസ്റ്റലിനെ കുറിച്ച് ഭരണകക്ഷി മഹിളാ സംഘടനകൾക്ക് ഓർമ്മ വന്നതെന്നത് വെറും യാദൃശ്ചികതയായി കാണാൻ കഴിയില്ല. യു ഡി എഫിനെതിരെ പറയാൻ ഒന്നുമില്ലാതെ വന്നപ്പോൾ തങ്ങൾക്കെതിരെ തന്നെ സമരം നടത്തി അപഹാസ്യരാകുകയാണ്. 

വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നഗരസഭയുടെ ഉടമസ്ഥതയിലാണ്. നടപടി സ്വീകരിക്കേണ്ടതും നഗരസഭയാണ്. നഗരസഭയ്ക്കെതിരെ സമരം ചെയ്തതാകട്ടെ നഗരസഭയെ നയിക്കുന്ന ചില കൗൺസിലർമാരും. പാലാക്കാർ വിഡ്ഢികളല്ലെന്ന് തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments