Latest News
Loading...

ചെയർമാൻ ആര്..? സസ്പെൻസ് അവസാന നിമിഷംവരെ നീളും


പാലാ നഗരസഭയിലെ ഇടത് ചെയർമാൻ ആരെന്നത് സംബന്ധിച്ച അവ്യക്തത ഇന്നും തുടരും. വൈകിട്ട് ചേരാനിരുന്ന പാർലമെന്ററി പാർട്ടി യോഗം നാളത്തേയ്ക്ക് മാറ്റി. രാവിലെ എട്ടരയ്ക്ക് യോഗം ചേരാണ് തീരുമാനം. ഇതോടെ ചെയർമാൻ തെരഞ്ഞെടുപ്പിന്റെ 2 മ ണിക്കൂർ മുൻപ് മാത്രമേ അന്തിമതീരുമാനം ആകു.



എൽഡിഎഫിലെ ജില്ലാ നേതാക്കൾ സ്ഥലത്തില്ലാത്തതാണ് യോഗം മാറ്റാൻ കാരണം. സി പിഎം, സിപിഐ കേരള കോൺഗ്രസ് (എം) നേതാക്കൾ തമ്മിൽ ചെയർമാൻ ആരെന്നത് സംബന്ധിച്ച അന്തിമതീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വ്യക്തമാകുന്നത്. ചെയർമാൻ സ്ഥാനാർത്ഥിയെ ഇടതുമുന്നണിയ്ക്ക് തീരുമാനിക്കാമെന്ന് പറയുമ്പോഴും ആ ശയക്കുഴപ്പം തീർന്നിട്ടില്ലെന്ന് തന്നെയാണ് വിവരം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments