കൊല്ലപ്പള്ളിയിലും കൊടുമ്പിടിയിലുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നു വരുന്ന സംസ്ഥാന സബ് ജൂണിയർ, സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. കോവിഡ് പ്രതിസന്ധിക്കു ശേഷം ഒരു സംസ്ഥാന ചാമ്പ്യൻഷിപ്പ് കൊടുമ്പിടി ഗ്രാമത്തിൽ എത്തിക്കാനായത് സംഘാടകർക്കു നേട്ടമായി. കൊല്ലപ്പള്ളി, കൊടുമ്പിടി മേഖലകയിൽ ഉത്സവ പ്രതീതിയുടെ നാളുകളാണ് കഴിഞ്ഞ് പോയത്. 14 ജില്ലകളിൽ നിന്നായി ഇരുവിഭാഗത്തിൽ നിന്നും 500ൽ പരം വോളിബോൾ താരങ്ങളാണ് ഇവിടെയെത്തിയത്. കെ എസ് ഇ ബി, കേരള പോലീസ്, ബി പി സി എൽ ടീമുകളിലെ കരുത്തന്മാർ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു.
വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി കെ ഉസ്മാൻ, ജെയിസൺ പുത്തൻകണ്ടം, ജെറി ജോസ്, തങ്കച്ചൻ കുന്നുംപ്പുറം, സിബി അഴകൻപറമ്പിൽ, ബിനു വള്ളോംപുരയിടം എന്നിവരുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറ്റയത്. കൊല്ലപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയം, കൊടുമ്പിടി വിസിബ് സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു മത്സരം.
മന്ത്രി റോഷി അഗസ്റ്റിൻ, മാണി സി കാപ്പൻ എം എൽ എ, ജോസ് കെ മാണി എം പി തുടങ്ങി ഒട്ടേറെ പ്രമുഖർ ചാമ്പ്യൻഷിപ്പ് കാണാൻ എത്തിയിരുന്നു. ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ നാളെ നടക്കും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments